ന്യുഡല്‍ഹി: 2047ല്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമെന്നും ജനസംഖ്യ ഉയര്‍ന്നതാണ് ഇതിന് കാരണമെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. 1947ല്‍ ഈ രാജ്യം മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടു. 2047ലും സമാനമായ സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. 72 വര്‍ഷത്തിനിടെ ജനസംഖ്യ 33 കോടിയില്‍ നിന്നും 132.7 കോടിയായി ഉയര്‍ന്നു. എന്നാല്‍ 2047ലെ വിഭജിക്കലിനെ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നീക്കമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില വിഭാഗീയ ശക്തികളുടെ ജനസംഖ്യവര്‍ധനവ് ഭീതിപ്പെടുത്തുന്നതാണ്. 35എ വകുപ്പില്‍ സംവാദം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ സമയം സമാഗതമാകും വരെ അത് ഭാരതത്തില്‍ അസംഭവ്യമാണെന്നും ഗിരിരാജ് സിംഗ് ട്വീറ്റ് ചെയ്തു. രാജ്യത്തെ ജനാധിപത്യത്തെ രക്ഷിക്കാന്‍ ജനസംഖ്യ വര്‍ധനവ് ഇല്ലാതാക്കിയേപറ്റൂ.
ഹിന്ദുക്കളുടെ എണ്ണത്തില്‍ കുറവ് വരികയാണ്. ജനസംഖ്യ വര്‍ധനവ് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാമൂഹിക ന്യായബോധമോ ഏതെങ്കിലും വിധത്തിലുള്ള വികസനമോ സാധ്യമാകില്ല. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച പാര്‍ലമെന്റില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറയുന്നു. 1947ല്‍ രാജ്യത്തെ ജനസംഖ്യ 33 കോടിയായിരുന്നു. 2018ല്‍ എത്തുമ്പോള്‍ അത് 135 കോടിയില്‍ എത്തിയെന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments