കൊച്ചി: യാത്രക്കാരെ വെട്ടിലാക്കി തിങ്കളാഴ്ച മുതല്‍ ഞായറാഴ്ചവരെയുള്ള നാലു പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. എറണാകുളം-കായംകുളം (56387), കായംകുളം-എറണാകുളം (56388), തൃശൂര്‍-ഗുരുവായൂര്‍ (56373), ഗുരുവായൂര്‍-തൃശൂര്‍ (56374), തൃശൂര്‍-ഗുരുവായൂര്‍ (56043), ഗുരുവായൂര്‍-തൃശൂര്‍ (56044), കൊല്ലം-പുനലൂര്‍ (56334), പുനലൂര്‍- കൊല്ലം (56333) എന്നീ പാസഞ്ചര്‍ സര്‍വീസുകളാണ് റദ്ദാക്കിയത്.
ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ട്രെയിനുകള്‍ റദ്ദാക്കിയത് കൂടാതെ മറ്റ് ട്രെയിനുകളുടെ സമയത്തിലും സ്‌റ്റേഷനുകളിലും മാറ്റം വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോഴിക്കോട് -തൃശൂര്‍- കോഴിക്കോട് (566 64/56663) സര്‍വീസ് ഷൊര്‍ണൂരിനും തൃശൂരിനുമിടയില്‍ സര്‍വീസ് അവസാനിപ്പിക്കും. അതേസമയം സിഗ്‌നല്‍സംവിധാനം നവീകരിക്കാത്തതിനാല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതിനും സമയക്രമം പാലിച്ച് ഓടുന്നതിനും കഴിയില്ല.
തിങ്കളാഴ്ച മുതല്‍ ഒക്‌ടോബര്‍ പത്തുവരെ 16603/16604 മാവേലി എക്‌സ്പ്രസ്, 12625 /12626 കേരള എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ കൊച്ചുവേളിയില്‍നിന്നാണ് പുറപ്പെടുക. മടക്കയാത്രയും കൊച്ചുവേളിയില്‍ അവസാനിപ്പിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിലെ ട്രാക്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. സ്‌റ്റേഷനുകളുടെ ഔട്ടര്‍ട്രാക്കില്‍ ട്രെയിന്‍ കിടന്നാല്‍പ്പോലും മറ്റ് ട്രെയിനിനുവേണ്ടി ട്രാക്ക് എടുക്കാന്‍ കഴിയില്ല. ആധുനിക സംവിധാനമായ ഓട്ടോമാറ്റിക് സിഗ്‌നലിങ് സിസ്റ്റം (എഎസ്എസ്) ഏര്‍പ്പെടുത്തിയാല്‍ ഈ പ്രശ്‌നം ഒഴിവാക്കാന്‍ സാധിക്കു.
Post Your Comments