ടെഹ്റാന്: ഇറാനില്‍ പരസ്യമായി വീണ്ടും വധശിക്ഷ നടപ്പിലാക്കി. ലോകത്തെ ഞെട്ടിച്ച ദൃശ്യങ്ങളുടെ വീഡിയോ പുറത്തു വന്നു. ഇരുപത്തിയാറുകാരനെ പൊതുജനമധ്യത്തില്‍ കഴുത്തില്‍ കയര്‍ കുരുക്കി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് വധശിക്ഷ നടപ്പിലാക്കിയത്. ദക്ഷിണ ഇറാനിലെ മര്വ്ദഷ്തില് ആണ് സംഭവം. വെള്ളിയാഴ്ചയാണ് നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെ ഇയാളെ തൂക്കിക്കൊന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി.
https://twitter.com/Raman_Ghavami/status/1040556351674613760
വധശിക്ഷയ്ക്ക് വിധേയനായ യുവാവിന്റെ ബന്ധുവാണെന്ന് കരുതപ്പെടുന്ന ഒരു സ്ത്രീ സംഭവസ്ഥലത്ത് നിന്ന് ഉറക്കെ കരയുന്നതിന്റെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. പതിമൂന്നാമത്തെ വയസിലാണ് ഇയാളെ ജയിലില്‍ അടച്ചത്.
അതേസമയം ഇറാനില്‍ ഈയടുത്ത മാസങ്ങളില്‍ വധശിക്ഷ നടപ്പാക്കുന്നതിന്റെ തോത് വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം 507 പേര്‍ക്ക് വധശിക്ഷ നടപ്പാക്കിയെന്നാണ് വിവരം. ആഗസ്തില്‍ മാത്രം 30 വധശിക്ഷ നടപ്പാക്കി.
Post Your Comments