Latest NewsKerala

സ്വർണം കള്ളക്കടത്ത് കൂടുതൽ ഹൈടെക് ആകുന്നു

കേരളത്തിലേക്ക് ദുബായിയിൽ നിന്നാണ് ഏറ്റവും കൂടുതൽ കള്ളക്കടത്ത്

നെടുമ്പാശ്ശേരി: സ്വർണം കള്ളക്കടത്ത് കൂടുതൽ ഹൈടെക് ആകുകയായിരുന്നു. അടുത്തിടെ ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലെല്ലാം മിശ്രിത രൂപത്തിലുള്ള സ്വർണം പിടികൂടിയിരുന്നു. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഏഴ് കിലോ സ്വർണ മിശ്രിതമാണ് അഞ്ചു മാസത്തിനിടെ പിടികൂടിയിരുന്നു. മലപ്പുറം സ്വദേശികളായ രണ്ട് യാത്രക്കാരിൽനിന്നാണ് ഇത്രയും മിശ്രിതം പിടികൂടിയത്.

വേർതിരിച്ചെടുത്തപ്പോൾ കിലോ സ്വർണം കിട്ടി. തുണി നിർമിത ബെൽറ്റ് അരയിൽ കെട്ടി അതിനുള്ളിലാണ് സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്. സാധാരണ ആഭരണങ്ങളായും സ്വർണക്കട്ടികളായും ബാഗേജിലും ശരീരത്തിലും മറ്റും ഒളിപ്പിച്ചാണ് സ്വർണം കടത്തിക്കൊണ്ടുവന്നിരുന്നത്. സ്വർണം പൊടി രൂപത്തിലോ ലായനി രൂപത്തിലോ ആക്കിയ ശേഷം തിരിച്ചറിയാൻ കഴിയാത്ത വിധം മറ്റ് വസ്തുക്കളുമായി കലർത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ കൊണ്ടുവരുന്ന സ്വർണം എക്സ്റേ പരിശോധനയിലോ, മെറ്റൽ ഡിറ്റക്ടർ പരിശോധനയിലോ കണ്ടെത്താൻ കഴിയില്ല. പലപ്പോഴും യാത്രക്കാരുടെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം സംശയമുള്ളവരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴാണ് ഇത്തരത്തിൽ കടത്തിക്കൊണ്ടുവരുന്ന സ്വർണം പിടികൂടാനാകുന്നത്.

ALSO READ: ക്രൂഡ് ഓയിൽ കള്ളക്കടത്ത് ; നിരവധിപേർ പിടിയിൽ

കേരളത്തിലേക്ക് ദുബായിയിൽ നിന്നാണ് ഏറ്റവും കൂടുതൽ കള്ളക്കടത്ത് സ്വർണം എത്തുന്നത്. ദുബായിയിൽ നിന്ന് എത്തുന്നവരെ കർശനമായി നിരീക്ഷിക്കാൻ തുടങ്ങിയതോടെ ഷാർജ ഉൾപ്പെടെ ഗൾഫിലെ വിവിധ ഇടങ്ങളിൽനിന്നും ശ്രീലങ്ക തുടങ്ങിയ ഇടങ്ങളിലൂടെയും സ്വർണം കടത്താൻ തുടങ്ങി. അവിടെ നിന്നുള്ള യാത്രക്കാരെയും നിരീക്ഷിക്കാൻ തുടങ്ങിയതോടെ മലേഷ്യ വഴിയും സ്വർണ മിശ്രിതം എത്താൻ തുടങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button