കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ നാളെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി ശിവശങ്കരൻ്റെ ജാമ്യഹർജിയിൽ കോടതി വിധി പറയാനിരിക്കെ ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ട് അഭിഭാഷകന്‍ ജാമ്യാപേക്ഷയിൽ വിശദീകരിച്ചു.
എന്നാൽ പല തവണസ്വപ്നയുമൊത്ത് ശിവശങ്കർ വിദേശയാത്ര നടത്തിയതായി കസ്റ്റംസ് കോടതിയിൽ അറിയിച്ചു. ഏഴ് തവണ നടത്തിയ യാത്രകളിൽ എല്ലാ ചിലവുകളും വഹിച്ചത് താനാണ് എന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.
2015 മുതൽ ശിവശങ്കറിന് രോഗം ഉണ്ടെന്നാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. എന്നാൽ സ്വപ്നയുമായുള്ള വിദേശ യാത്രകൾക്കൊന്നും രോഗം തടസമായില്ലേ എന്ന് ശിവശങ്കർ രോഗിയാണ് എന്ന വാദത്തിനെ എതിർത്ത് കൊണ്ട് കസ്റ്റംസ് ശിവശങ്കരൻ്റെ അഭിഭാഷകനോട് ചോദിച്ചു. ശിവശങ്കരൻ്റെ വിദേശ യാത്രകൾക്ക് പിന്നിൽ നിഗൂഢതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ കസ്റ്റംസ് ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നും കോടതിയിൽ പറഞ്ഞു.
Post Your Comments