കൊച്ചി: സ്വർണക്കടത്ത് കേസ് പത്താം പ്രതി റബിൻസിനെ ജയിലിൽ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നു. എൻഐഎ കോടതിയിൽ കസ്റ്റംസ് ഹർജി നൽകിയിരിക്കുന്നു. റാക്കറ്റിലെ സുപ്രധാന കണ്ണിയാണ് റബിൻസെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. പുതിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ ഈ നീക്കവും.
ഇതിനിടെ മറ്റൊരു ഹവാല ഓപ്പറേറ്ററെ കൂടി കസ്റ്റംസ് സ്വർണ്ണക്കടത്ത് കേസിൽ പ്രതി ചേർത്തിരിക്കുകയാണ്. മംഗലാപുരം സ്വദേശി രാജേന്ദ്ര പ്രകാശ് പവാറിനെയാണ് പുതുതായി പ്രതി ചേർത്തിരിക്കുന്നത്. നിരവിധി നോട്ടീസ് നൽകിയിട്ടും ഹാജരാകുന്നില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് നീക്കം. ഇയാൾക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിക്കാൻ കോടതിയിൽ ഹർജി നൽകി.
Post Your Comments