Latest NewsIndia

പെണ്‍കുട്ടിയെ മര്‍ദിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ അറസ്റ്റിൽ; നടപടി രാജ്‌നാഥ് സിങിന്റെ നിർദേശത്തെ തുടർന്ന്

ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ അറസ്റ്റില്‍. ഡല്‍ഹി പോലീസ് നാര്‍ക്കോട്ടിക് വിഭാഗത്തിലെ എ.എസ്.ഐ അശോക് സിങ് തോമാറിന്റെ മകന്‍ രോഹിത് തോമാറാണ് പിടിയിലായത്. ഡല്‍ഹിയിലെ ഒരു ബി.പി.ഒ സ്ഥാപനത്തില്‍വെച്ച് രോഹിത് പെണ്‍കുട്ടിയെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇയാളെ എത്രയുംപെട്ടെന്ന് പിടികൂടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.

അതേസമയം, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മര്‍ദനത്തിനിരയായ പെണ്‍കുട്ടിയും രോഹിതിനെതിരെ പരാതി നല്‍കിയിരുന്നു. രോഹിത് തന്നെ പീഡിപ്പിച്ചെന്നും, ഇതിനെതിരെ പരാതി നല്‍കുമെന്ന് പറഞ്ഞതിനാലാണ് ഓഫീസില്‍വെച്ച് മര്‍ദിച്ചതെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button