KeralaLatest News

ബിഷപ്പിനെതിരെ വീണ്ടും ആരോപണം: ഫാ. ബേസിലിനെ പൂട്ടിയിട്ട് ഉപദ്രവിച്ചെന്ന് സഹോദരന്‍

ജലന്ധര്‍ രൂപതയില്‍ നിന്ന് പലപ്രാവശ്യം വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിഷപ്പ് സമ്മതിച്ചില്ലെന്ന് ജോമോന്‍ പറഞ്ഞു

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പുരോഹിതനെ ഉപദ്രവിച്ചെന്ന് സഹോദരന്‍. ജലന്ധര്‍ രൂപതാംഗമായ ഫാ.ബേസില്‍ മൂക്കന്‍ തോട്ടത്തലിനെ
ബിഷപ്പ് പൂട്ടിടിട്ട് ഉപദ്രവിച്ചതായാണ് സഹോദരന്റെ ആരോപണം. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുക്കാനെത്തിയ പുരോഹിതന്റെ സഹോദരനായ ജോമോന്‍ തോമസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. അനുസരണകേട് കാട്ടിയെന്നു പറഞ്ഞാണ് ബിഷപ്പ് ഫാദറിനെ ഉപദ്രവിച്ചതെന്ന് ജോമോന്‍ പറഞ്ഞു.

ജലന്ധര്‍ രൂപതയിലെ ആദ്യ മെത്രാനായ സിംഫോറിയന്‍ തോമസിന്റെ കാലം മുതല്‍ അവിടെ ധ്യാനം നടത്തി വരുന്നയാണാണ് ഫാ.ബേസില്‍. എന്നാല്‍ പിന്നീട് രൂപതയില്‍ എല്ലാ കൂദാശകളും വിലക്കപ്പെട്ടയാളായിമാറി പാലാ ഇടപ്പാടി സ്വദേശി ഫാ. ബേസില്‍. എന്നാല്‍ അനുസരണക്കേട് എന്ന ഒറ്റ കാരണമാണ് ബിഷപ്പ് നല്‍കിയ ഉത്തരവില്‍ ഉണ്ടായിരുന്നത്.

ALSO READ:കന്യാസ്ത്രീകളുടെ സമരം അതിര് കടക്കുന്നു; കെ.സി.ബി.സിയെ പരിഹസിച്ച്‌ അഡ്വ. ജയശങ്കര്‍

മൂന്നാമത്തെ മെത്രാനായാണ് ഫ്രാങ്കോ ജലന്ധറില്‍ എത്തിയത്. തുടര്‍ന്ന് ആദ്ദേഹം ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് എന്ന പേരില്‍ സ്വന്തമായി സന്യാസ സഭ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇതില്‍ ചേരാന്‍ ഫാ.ബേസിലിലെ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മറ്റ് പല രൂപതകളില്‍ നിന്നും പുറത്താക്കപ്പെട്ട നിരവധി പേരാണ് ഇതിനു കീഴിലുള്ളത്.

ഇതിനു തയ്യാറാകാതിരുന്ന ദേഷ്യത്തിലാണ് ഫ്രാങ്കോ ഫാദറിനെ ധ്യാന കേന്ദ്രത്തില്‍ നിന്ന് പിടിച്ചു കൊണ്ടു പോയി രൂപതാ ആസ്ഥാനത്ത് അടച്ചിടുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ എത്തി ബലമായാണ് അദ്ദേഹത്തെ മോചിപ്പിച്ചതെന്നും ജോമോന്‍ പറഞ്ഞു. തുടര്‍ന്ന് രൂപതയില്‍ നിന്ന് വിലക്കയെങ്കിലും ഫാ.ബേസിലിനു വിടുതല്‍ നല്‍കിയില്ല. അതേസമയം പാലാ രൂപതയിലും ഫാദറിനു വിലക്കേര്‍പ്പെടുത്തി.

ALSO READ:മെത്രാന്‍ വേഷം അണിഞ്ഞ് ഫ്രാങ്കോ കെട്ടി ഉയര്‍ത്തിയത് അധോലോക സാമ്രാജ്യം : ഹിറ്റ്ലറിനെ തോൽപ്പിക്കുന്ന ഏകാധിപത്യം: ഞെട്ടിക്കുന്ന വിവരങ്ങൾ

ജലന്ധര്‍ രൂപതയില്‍ നിന്ന് പലപ്രാവശ്യം വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിഷപ്പ് സമ്മതിച്ചില്ലെന്ന് ജോമോന്‍ പറഞ്ഞു. ഇപ്പോള്‍ സഹോദരന്‍ പഞ്ചാബിലെ സീറാവാലിയില്‍ വാങ്ങി നല്‍കിയ അഞ്ചേക്കര്‍ സ്ഥലത്തുള്ള ധ്യാന കേന്ദ്രത്തില്‍ ലളിത ജീവിതചം നയിക്കുകയാണ് ഫാ.ബേസില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button