Latest NewsIndia

പാൽ വാങ്ങാൻ പണമില്ലാത്തതിനാൽ കുഞ്ഞിനെ അമ്മ ഉപ്പ് നൽകി കൊലപ്പെടുത്തി

ധാക്ക: പാൽ വാങ്ങാൻ പണമില്ലാത്തതിനാൽ വിശന്നു കരഞ്ഞ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ഉപ്പ് നല്‍കി കൊലപ്പെടുത്തി. ബംഗ്ലാദേശിലെ ധാക്കയിലാണ് ശാന്തി എന്ന 21 കാരി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഉപ്പ് കൊടുത്തതെന്നാണ് യുവതിയുടെ മൊഴി. കുറച്ച്‌ സമയത്തിനു ശേഷം കുഞ്ഞ് ശ്വാസ തടസവും ശാരീരിക ബുദ്ധിമുട്ടുകളും പ്രകടിപ്പിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്.

Read also: പീഡന ശ്രമം ചെറുത്തു; ട്രാന്‍സ്‌ജെന്‍ഡര്‍ യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button