![](/wp-content/uploads/2018/09/india-football.jpg)
ധാക്ക: സാഫ് കപ്പ് ഫുട്ബോൾ സെമിയിൽ ഇന്ന് ഇന്ത്യ പാകിസ്താനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് വിജയിച്ച് ഫൈനലിൽ കയറുക എന്ന ലക്ഷ്യത്തോടെ ആണ് ഇറങ്ങുക. ധാക്ക ബംഗബന്ധു സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ആദ്യ സെമി ഫൈനൽ നേപ്പാളും മാലിദ്വീപും തമ്മിലാണ്.
ശ്രീലങ്കയെയും മാലിദ്വീപിനെയും പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി ആണ് ഇന്ത്യയുടെ വരവ്. അതേസമയം നേപ്പാളിനെയും ഭൂട്ടാനേയും പരാജയപ്പെടുത്തിയ പാകിസ്താന്‍ ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങിയിരുന്നു.
2013ൽ അവസാനമായി ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യക്കൊപ്പം നിന്നു. അന്ന് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ അന്ന് വിജയിച്ചത്. ഏഴ് തവണ ഇന്ത്യ സാഫ് കപ്പ് ജേതാക്കളായപ്പോള്‍ 1997 ലെ മൂന്നാം സ്ഥാനമാണ് പാകിസ്താന്റെ നേട്ടം. 2005 നു ശേഷം ആദ്യമായാണ് അവർ സാഫ് കപ്പ് സെമിയിൽ കയറുന്നത്.
Post Your Comments