
ലണ്ടന്‍•മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ ബീഗം കുല്‍സൂം നവാസ് അന്തരിച്ചു.
പാക്കിസ്ഥാന് മുസ്ലിം ലീഗ്-നാവാസ് പ്രസിഡന്റ് ഷെഹ്ബാസ് ശരീഫും മകന് ഹുസൈന് ഷരീഫും മരണം സ്ഥിരീകരിച്ചു. ലണ്ടനിലെ ക്ലിനിക്കില്‍ വച്ചായിരുന്നു കുല്‍സൂം നവാസിന്റെ അന്ത്യം.
2017 ജൂണ്‍ മുതല്‍ ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ബീഗം കുല്‍സൂം ചികിത്സയിലായിരുന്നു.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നമാണ് മരണകാരണമെന്നാണ് സൂചന.
2017 ആഗസ്റ്റില്‍ ബീഗം കുല്‍സൂമിന് തൊണ്ടയില്‍ (ലിംഫോമ) ക്യാന്‍സര്‍ ബാധ സ്ഥിരീകരിച്ചിരുന്നു.
1950 ലാണ് ബീഗം കുല്‍സൂമിന്റെ ജനനം. 1971 ല്‍ നവാസ് ഷെരീഫിനെ വിവാഹം കഴിഞ്ഞു.
ഭര്‍ത്താവ് നവീസ് ഷെരീഫും മകള്‍ മരിയം നവാസും ഇപ്പോള്‍ റാവല്‍പിണ്ടിയിലെ അദിയാല ജയിലിലാണ്.

Post Your Comments