തിരുവനന്തപുരം: ആകാശത്ത് സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ ദൃശ്യമായി. ലോകത്തിലെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ഈ അത്ഭുത കാഴ്ച ദൃശ്യമായി. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കടല്‍തീരങ്ങളിലും ആകാശവിസ്മയം വിരിഞ്ഞു.
സന്ധ്യയ്ക്ക് 6.21ന് ചന്ദ്രന്‍ ഉദിക്കുന്നതു മുതല്‍ 7.37 വരെയാണ് കേരളത്തില്‍ പൂര്‍ണചന്ദ്രഗ്രഹണം (ബ്ലഡ്മൂണ്‍) അനുഭവപ്പെട്ടത്. ഇനി ഒരു നൂറ്റാണ്ടു കഴിയാതെ ഇവ ഒരുമിച്ചു വരികയുമില്ല. ഇന്നത്തെ ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണാം. അപകടമില്ല. ചന്ദ്രഗ്രഹണമായതിനാല്‍ ഇന്നു വൈകിട്ടു ക്ഷേത്രങ്ങള്‍ നേരത്തെ നടയടച്ചു.
ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുമ്പോഴാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാകുന്നത്. ഈ സമയത്ത് ചന്ദ്രന് സാധാരണ കാണുന്നതിനേക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും. ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യ രശ്മികളാണ് ചന്ദ്രന് ചുവപ്പ് നിറം നല്‍കുന്നത്.
ചന്ദ്രനില്‍നിന്നു പ്രകാശരശ്മി ഭൂമിയുടെ അന്തരീക്ഷത്തില്‍ വിഘടിക്കുന്നതിനാല്‍ വര്‍ണരാജിയിലെ ഓറഞ്ചും ചുവപ്പുമാണു കൂടുതല്‍ കാണപ്പെടുക. അതിനാല്‍ ബ്ലഡ് മൂണ്‍ എന്നും ഇന്നത്തെ പൗര്‍ണമി അറിയപ്പെടുന്നു. 1866 മാര്‍ച്ചിനുശേഷം ആദ്യമാണ് ഈ ദൃശ്യമാകുന്നത്. അമേരിക്കയില്‍ 150 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഗ്രഹണ ചന്ദ്രന്‍ ദൃശ്യമാകാന്‍ പോകുന്നത്.
Post Your Comments