KeralaLatest News

വെള്ളം ഇറങ്ങാതെ ദുരിതത്തിന് പിന്നാലെ ഹർത്താലും: കുടിവെള്ളം പോലുമില്ലാതെ വലഞ്ഞ് കുട്ടനാട് നിവാസികള്‍

ശുദ്ധജലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെത്തുന്ന സന്നദ്ധപ്രവര്‍ത്തകരായിരുന്നു ഇത്രയും ദിവസം എത്തിച്ചിരുന്നത്.

ആലപ്പുഴ: ഇന്ധന വിലവര്‍ധനവിനെതിരെ സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ കുട്ടനാട്ടിലെ ജനജീവിതത്തെ ആദ്യമണിക്കൂറില്‍ തന്നെ സാരമായി ബാധിച്ചു. കുട്ടനാടിന്‍റെ വിവിധ മേഖലകളില്‍ ബോട്ട് സര്‍വീസ് നിലച്ചു. പുളിങ്കുന്നില്‍ രാവിലെ ആറിന് പുറപ്പെടേണ്ട ബോട്ട് 7.15 ആയിട്ടും പുറപ്പെട്ടിട്ടില്ല. പ്രളയബാധിത പ്രദേശങ്ങളിലേക്ക് ഓടുന്ന വാഹനങ്ങൾക്ക് തടസമുണ്ടാകില്ല എന്ന് നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും സ്വകാര്യ വാഹനങ്ങള്‍ ഒന്നും തന്നെ ഓടുന്നില്ല.

ഹര്‍ത്താല്‍‌ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇന്ന് ആലപ്പുഴയിലേക്ക് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആളുകള്‍ എത്തുന്നതിനു തടസം നേരിടും. കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള ശുദ്ധജലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെത്തുന്ന സന്നദ്ധപ്രവര്‍ത്തകരായിരുന്നു ഇത്രയും ദിവസം എത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് അതിനു തടസം നേരിടുമെന്നും ജനങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button