KeralaLatest NewsNews

നാളെ ഭാരത് ബന്ദ്, രാവിലെ 6 മുതല്‍ വൈകിട്ട് നാല് വരെ

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷക സംഘടനകള്‍ നാളെ (ഫെബ്രുവരി 16 വെള്ളിയാഴ്ച) ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. സംയുക്ത കിസാന്‍ മോര്‍ച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേര്‍ന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് നാല് മണിവരെ ആണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലുവരെ രാജ്യത്തെ പ്രധാന റോഡുകളില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം സംഘടിപ്പിക്കും.

Read Also: സമരാഗ്‌നിക്ക് ഫണ്ട് പിരിച്ചില്ല: പ്രാദേശിക നേതാക്കളെ സ്ഥാനത്ത് നിന്നും മാറ്റി കെ സുധാകരന്‍

അതേസമയം, കേരളത്തെ ഭാരത് ബന്ദ് ബാധിക്കില്ല. കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള കടയടപ്പോ പണിമുടക്കോ ആരും പ്രഖ്യാപിച്ചിട്ടില്ല. കര്‍ഷകര്‍ നടത്തുന്ന സമരത്തിന് വ്യാപാരികളുടെ ധാര്‍മിക പിന്തുണ നല്‍കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ് പറഞ്ഞു.

എന്നാല്‍ നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിന്റെ പേരില്‍ കേരളത്തില്‍ കടകമ്പോളങ്ങള്‍ അടക്കില്ല എന്നും അദ്ദേഹം പറഞ്ഞു. കടകമ്പോളങ്ങള്‍ അടച്ചിട്ടുകൊണ്ടുള്ള സമര രീതിയില്‍ നിന്നും വ്യാപാരികളെ മോചിപ്പിച്ചെടുക്കുവാനുള്ള തീവ്രശ്രമത്തിലാണ് സംഘടന എന്നും അദ്ദേഹം പറഞ്ഞു. ബന്ദ് ആയതു കൊണ്ട് നാളെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കും എന്ന് പരക്കെ പ്രചരണം നടക്കുന്നുണ്ട്. അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ ബന്ദിനാണ് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചു. ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button