വയനാട്: പി കെ ശശി എംഎൽഎയ്ക്കെതിരെ ഡി വൈ എഫ് ഐ നേതാവായ യുവതി നല്‍കിയ ലൈംഗികാരോപണ പരാതിയിൽ പ്രതികരണവുമായി സി പി എം പൊളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ട്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പരാതിക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് ബൃന്ദാ കാരാട്ട് വ്യക്തമാക്കി.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട മന്ത്രി ഇ.പി ജയരാജനും പ്രതികരിക്കുകയുണ്ടായി. പി കെ ശശിക്കെതിരെ യുവതി പാർട്ടിക്കാണ് പരാതി നൽകിയത്. ദേശീയ വനിതാ കമ്മീഷനും സംഭവം ഏറ്റെടുത്തു. സംഭവം വിവാദമായതോടെ പരാതി കൊടുക്കേണ്ട ഇടത്ത് കൊടുക്കണമെന്നായിരുന്നുവെന്നും സര്‍ക്കാരിന് ഇതുവരെ പരാതി ലഭിച്ചില്ലെന്നുമായിരുന്നു ഇ.പി ജയരാജൻ വ്യക്തമാക്കിയത്.
Post Your Comments