ഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഇന്ധനവില വര്‍ദ്ധന, ജി.എസ്.ടി, നോട്ട് നിരോധനം, റഫാൽ ആയുധ ഇടപാട് തുടങ്ങിയ നിരവധി വിഷയങ്ങളിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധത്തിലാണ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ യോഗം നടത്തുന്നത്.
സര്‍ക്കാരിനെതിരെ തുടരുന്ന പ്രചരണങ്ങളെ ചെറുക്കാനുള്ള അഹ്വാനങ്ങൾ ബി.ജെ.പിയുടെ രണ്ട് ദിവസത്തെ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിൽ ഉണ്ടാകും. ലോക്സഭക്ക് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്ന് നല്ല സൂചനയല്ല കിട്ടുന്നതും. ഈ പ്രതിസന്ധികൾ മറികടന്ന് മുന്നോട്ടുപോകാനുള്ള പ്രഖ്യാപനങ്ങൾ നിര്‍വ്വാഹക സമിതിയോഗത്തിൽ ഉണ്ടായേക്കും.
Read also:സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്ക്
ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായാണ് യോഗം ഉദ്ഘാടനം ചെയ്യുക. സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും.
Post Your Comments