സോഷ്യല്‍മീഡിയ ട്രോളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ജനങ്ങളുടെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനായി സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകള്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. നേരത്തെ സര്‍ക്കാരിന്റെ തീരുമാനങ്ങളെ പരിപസിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ ച്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികളുമായി സൗദി രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനും പൊതുസമാധാനത്തിന് ഭീഷണി സൃഷ്ടിക്കുന്നതിനും സാമൂഹികമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഈസാഹചര്യത്തിലാണ് ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ചത്. കൂടാതെ കൂടാതെ രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച വിവരങ്ങള്‍ പോലീസില്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ സന്നദ്ധമാകണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. ഇത്തരം പോസ്റ്റുകള്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. മതമൂല്യങ്ങളെ അപമാനിക്കുക, ധാര്‍മികതയ്ക്ക് വിരുദ്ധമായ ചിത്രങ്ങള്‍ പോസ്റ്റുചെയ്യുക, തെറ്റിദ്ധാരണയുളവാക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുക, തെറ്റായ വാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ സൈബര്‍ കുറ്റകൃത്യമായി പരിഗണിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
Also Read : പെനല്‍റ്റി കിക്ക് പാഴാക്കിയ മെസിയെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ; ട്രോളുകള്‍ കാണാം
നിയമലംഘനം നടത്തുന്നവര്‍ക്ക് പരമാവധി അഞ്ചുവര്‍ഷംവരെ തടവുലഭിക്കും. ഇതിനുപുറമേ 30 ലക്ഷം റിയാല്‍ വരെ (ഏകദേശം 5.76 കോടി രൂപ) പിഴ ചുമത്താന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ മുന്നറിയിപ്പ് നല്‍കി. പരിഹസിക്കുക, പ്രകോപനം ഉണ്ടാക്കുക, അന്യരെ ശല്യപ്പെടുത്തുക തുടങ്ങിയ പോസ്റ്റുകള്‍ക്കെതിരേ കടുത്ത ശിക്ഷാനടപടി സ്വീകരിക്കും. ജനാധിപത്യം, മതം എന്നിവയേയും പൊതു ധാര്‍മ്മികതയേയും അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും ഇത്തരത്തില്‍ പ്രചരിക്കപ്പെടുന്ന പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ നേരത്തെ സ്വദേശി പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ആഹ്വാനം നല്‍കിയിരുന്നു. 2017 സെപ്തംബറില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളെ അനുകൂലിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ റിപ്പോര്‍ട്ട് ചെയ്യാനും സൗദി സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു ആവശ്യപ്പെട്ടിരുന്നു.
Post Your Comments