കോട്ടയം: പനച്ചിക്കാട് കുഴിമറ്റം ബഥനി ആശ്രമത്തിന് സമീപം വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വൈദികനെതിരെ ആരോപണം. കഴിഞ്ഞ ദിവസം വീടിനുള്ളില്‍ വീട്ടമ്മ ണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് വൈദികനെതിരെ ആരോപണമുയര്വന്നത്. പുലിപ്രയില്‍ റെജി പി വര്‍ഗീസിന്റെ ഭാര്യ ഷൈനിയെയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ ചോദ്യം ചെയ്തതോടെയാണ് വൈദികനുമായി അടുപ്പമുണ്ടെന്ന് മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വൈദികനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. എട്ടുമാസം മുന്‍പ് വൈദികന്, മരിച്ച ഷൈനിയുടെ കൈയില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു.
Also Read : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍
ഈ പണം ഉപയോഗിച്ച് വൈദികന് കാര്‍ വാങ്ങിയിരുന്നതായാണ് ഷൈനിയുടെ ഭര്‍ത്താവ് പറയുന്നത്. ഈ പണം വൈദികന് ഷൈനിക്ക് തിരികെ നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments