KeralaLatest News

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍

കുണ്ടറ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം സ്വന്തം ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി മരിച്ചനിലയില്‍. പൊള്ളലേറ്റാണ് യുവതി മരിച്ചത്. തേവലക്കര പടിഞ്ഞാറ്റിന്‍കര അനില ഭവനില്‍ അനിലയാണ് കുണ്ടറ പേരയം ഷീമാ കോട്ടേജില്‍ ജൂബിന്റെ (42) ആണ് മരിച്ചത്.

വീട്ടിനുള്ളില്‍ ഉച്ചയോടെയാണ് സംഭവം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് അലര്‍ച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കതക് ചവുട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹമായിരുന്നു.

വിദേശ ജോലിക്കാരനായ മൈനാഗപ്പള്ളി സ്വദേശി മനോജിനെ ഏഴു വര്‍ഷം മുന്‍പാണ് അനില വിവാഹം കഴിച്ചത്. ഫേസ്ബുക്ക് വഴി ആരംഭിച്ച പ്രണയത്തോടെ ഒരു വര്‍ഷം മുമ്പ് അനില ജൂബിന്റെ വീട്ടില്‍ എത്തുകയും ഇവര്‍ ഒന്നിച്ചുതാമസിച്ചുവരികയായിരുന്നു. ഇതിന്റെ പേരില്‍ ശാസ്താംകോട്ട പോലീസിലും കുടുംബകോടതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്. കാലിന് സ്വാധീനക്കുറവുള്ള ജൂബിന്‍ പെയിന്റിംഗ് തൊഴിലാളിയാണ്. അനില രണ്ടുമാസം ഗര്‍ഭിണിയായിരുന്നെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button