
തിരുവനന്തപുരം• സി.പി.ഐ.എം നേതാവ് ആനത്തലവട്ടം ആനന്ദന് പിന്നാലെ കെ.എസ്.ആര്‍.ടി.സി എംഡി തച്ചങ്കരിക്കെതിരെ കൂടുതല്‍ ഇടതുനേതാക്കള്‍ രംഗത്ത്. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് ഏറ്റവും ഒടുവില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി എംഡിയുടെ പേര് പറയന്‍ പോലും കൊള്ളില്ല. കെ.എസ്.ആര്‍.ടി.സി സ്വന്തം സ്വത്താണെന്നാണ് തച്ചങ്കരിയുടെ വിചാരം. ഇന്ന് വന്ന് നാളെ പോകുന്നവനാണ് എംഡി. വന്ന വഴി തച്ചങ്കരി മറക്കരുതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ സംസാരിക്കവേയാണ് പന്ന്യന്‍ തച്ചങ്കരിക്കെതിരെ അധിക്ഷേപ വര്‍ഷം ചൊരിഞ്ഞത്.
തച്ചങ്കരി അധികം കളിക്കേണ്ട. അദ്ദേഹത്തിന്റെ പല നടപടികളും കമ്മീഷന്‍ തട്ടിയെടുക്കുന്നതിന് വേണ്ടിയാണ്. പലയിടങ്ങളിലും മുങ്ങിയപൊങ്ങിയാണ് തച്ചങ്കരി കെഎസ്ആര്‍ടിസിയില്‍ എത്തിപ്പെട്ടതെന്നും പന്ന്യന്‍ പറഞ്ഞു.
Post Your Comments