Latest NewsKerala

കമ്യൂണിസ്റ്റുകാര്‍ ദൈവവിശ്വാസികളാണ്, അന്ധവിശ്വാസികളല്ല; തുറന്നടിച്ച് പന്ന്യന്‍ രവീന്ദ്രന്‍

കോഴിക്കോട്: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. കമ്യൂണിസ്റ്റുകാര്‍ ദൈവവിശ്വാസികളാണെന്നും അന്ധവിശ്വാസികളല്ലെന്നും ശബരിമലയുടെ പേരില്‍ വര്‍ഗീയ കലാപമുണ്ടാക്കി, കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും പന്ന്യന്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാര്‍ അവര്‍ എവിടെയും ആരാധാനാലയം തകര്‍ക്കാന്‍ പോയിട്ടില്ല. നമ്മുടെ നവോത്ഥാന മൂല്യങ്ങളെ പിറകോട്ട് നയിക്കാന്‍ കേന്ദ്രഭരണകൂടം പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പള്‍ കോണ്‍ഗ്രസ് അതിന് കൂട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് ഇതിന് വലിയ വിലനല്‍കേണ്ടി വരുമെന്നും പന്ന്യന്‍ പറഞ്ഞു. സുപ്രീം കോടതി വിധിയെ ദുര്‍വ്യാഖ്യാനിച്ച് അത് സംസ്ഥാന സര്‍ക്കാരിനും എല്‍ഡിഎഫിനും എതിരായി തിരിച്ച് വിടാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതി വിധി നടപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നേരത്തെ ഹൈക്കോടതി വിധിയുണ്ടായപ്പോഴും ഇപ്പോള്‍ സുപ്രീം കോടതി വിധി വന്നപ്പോഴും സര്‍ക്കാര്‍ അതാണ് ചെയ്യുന്നത്. കേരളീയന്‍ സ്മാരകസമിതിയും കെജിഒഎഫും ചേര്‍ന്ന് നടത്തിയ ഐവി ശശാങ്കന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button