
കൊച്ചി: കായിക മന്ത്രി വി അബ്ദുറഹ്‌മാനെതിരെ പന്ന്യന്‍ രവീന്ദ്രന്‍. മന്ത്രിയുടെ പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍കണ്ടു. ഒഴിഞ്ഞ ഗ്യാലറികള്‍ നിര്‍ഭാഗ്യകരവും പരിതാപകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. കാരണം കളിയെ പ്രോത്സാഹിപ്പിക്കേണ്ടവര്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ നഷ്ടം കെസിഎക്ക് മാത്രമല്ല, സര്‍ക്കാരിനു കൂടിയാണ്. പരാമർശിക്കുന്നവർ ഇക്കാര്യം ഇനിയെങ്കിലും മനസിലാക്കണം.
ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടം ക്രിക്കറ്റ് ആരാധകര്‍ക്കും സംസ്ഥാന സര്‍ക്കാരിനുമാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം ഏകദിനത്തിന്‍റെ ടിക്കറ്റ് നിരക്കിനെക്കുറിച്ചുള്ള കായികമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്തുവന്നിരുന്നു. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യരുതെന്നും പ്രതിപക്ഷനേതാവ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ലോകശ്രദ്ധ നേടുന്ന മത്സരത്തെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു എന്ന് വിഡി സതീശൻ പറഞ്ഞു.
അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,
കായിക മന്ത്രി എൻ്റെ സുഹൃത്താണ്. പക്ഷേ, ഒരിക്കലും അധികാര സ്ഥാനത്ത് ഇരിക്കുന്ന ഒരാളോ അല്ലെങ്കിൽ കേരള രാഷ്ട്രീയത്തിൻ്റെ വരാന്തയിൽ കയറി ഇരുന്ന ഒരാളോ പറയാൻ പാടില്ലാത്ത ഒരു പദപ്രയോഗമാണ് അദ്ദേഹം നടത്തിയത്. പട്ടിണി കിടന്നവർ ഒന്നും കിടക്കുന്നവർ ഒന്നും കളി കാണാൻ വരണ്ട എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു. അത് യഥാർത്ഥത്തിൽ ഈ കളി കാണാൻ ജനം വരുന്നത് ഇല്ലാതാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഞാൻ കരുതുന്നത് അതാണ് അനാവശ്യമായിട്ടുള്ള ഒരു വിവാദമാണെന്നാണ്.
കാരണം കേരളത്തിൽ ഒന്നും ഫുട്ബോൾ നടന്നാലും ക്രിക്കറ്റ് നടന്നാലും വോളിബോൾ നടന്നാലും നിറഞ്ഞ സദസ്സിലാണ് എല്ലാ കാലത്തും നടന്നിട്ടുള്ളത്. തിരുവനന്തപുരത്ത് അങ്ങനെ ആള് കുറയേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഇനി ഭാവിയിലേക്കുള്ള മത്സരങ്ങളെയും അത് ബാധിക്കും. ഇതെല്ലാം നേതൃത്വം കൊടുക്കുന്ന ആളുകൾ ഗൗരവത്തോടുകൂടി ചെയ്യണം. ഞാൻ കരുതുന്നത് മന്ത്രിയുടെ ആ പ്രസ്താവന മാധ്യമങ്ങളും ജനാധിപത്യ കേരളവും വളരെ ഗൗരവത്തോടുകൂടി ചർച്ച ചെയ്തില്ല എന്നുള്ളതാണ്. എന്നെ വല്ലാതെ ഞെട്ടിക്കുകയും വിഷമിപ്പിക്കുകയും ചെയ്ത ഒരു സ്റ്റേറ്റ്മെൻ്റ് ആണ് കായിക മന്ത്രി നടത്തിയത്. എനിക്ക് അതിൽ ശക്തമായ പ്രതിഷേധമുണ്ട്.”
മത്സരത്തിന്റെ ടിക്കറ്റുകൾ മത്സരത്തിന്റെ തലേന്നു രാത്രി വരെ വിറ്റുപോയത് ആറായിരത്തിൽ താഴെ മാത്രമായിരുന്നു. നാൽപതിനായിരത്തോളം ഇരിപ്പിടങ്ങളാണ് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലുള്ളത്. വിൽപനയ്ക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകൾ പോലും വിറ്റു പോകാത്തത് കേരളത്തിൽ ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സര ചരിത്രത്തിൽ ആദ്യമായാണ്.
Post Your Comments