ThiruvananthapuramLatest NewsKeralaNattuvarthaNews

രാഷ്‌ട്രീയ പാർട്ടികളും മത സംഘടനകളും കൊടുക്കുന്നവരെ പോലീസ് പ്രതിയാക്കുന്നു: പന്ന്യൻ രവീന്ദ്രൻ

ക്രമസമാധാനം ഉറപ്പാക്കാൻ ബാദ്ധ്യതയുള്ളവർ അത് ചെയ്യുന്നില്ല

തിരുവനന്തപുരം: സംസ്ഥാന പോലീസിനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ബാദ്ധ്യതയുള്ളവർ അത് ചെയ്യുന്നില്ലെന്നും പല കേസുകളിലും രാഷ്‌ട്രീയ പാർട്ടികളും മത സംഘടനകളും കൊടുക്കുന്നവരെയാണ് പോലീസ് പ്രതിയാക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു

ചില ഉദ്യോഗസ്ഥർ അതിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പോലീസിന്റെ ഈ പോക്ക് ആപത്തിലേക്കാണെന്നും ഉദ്യോഗസ്ഥർ ഇതിനെതിരെ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button