കോഴിക്കോട് : അമിത്ഷായുടെ കയ്യിലാണ് അന്വേഷണ ഏജൻസികളെന്ന് സിപിഐ ദേശീയ കണ്‍ട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. കേന്ദ്രസർക്കാരിന്റെ ചട്ടുകമായാണ് അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് പ്രസ്ക്ലബ് നടത്തിയ തദ്ദേശീയം 2020 മീറ്റ് ദ് ലീഡർ പരിപാടിയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.
കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ സി.എം.രവീന്ദ്രനെയും ശിക്ഷിക്കണമെന്നും ആരെയും സംരക്ഷിക്കില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടെ. രവീന്ദ്രനു രോഗമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം ഭരണത്തിലിരിക്കുമ്പോൾ പ്രതിപക്ഷത്തിന്റെ ജോലിയല്ല സിപിഐ ചെയ്യുന്നത്. സിപിഐ മുന്നണിയിൽ പ്രതിപക്ഷ ജോലി നടത്തിയാൽ അത് മുന്നണിയെ കലഹമുന്നണിയാക്കുമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
Post Your Comments