തിരുവനന്തപുരം: കേരളത്തില്‍ പടര്‍ന്നുപിടിക്കുന്ന എലികപ്പനിയെ കുറിച്ചുള്ള ബോധവത്കരണത്തിനായി പിആര്‍ഡി സ്വീകരിച്ചത് ഒരു വ്യത്യസ്ത രീതിയാണ്. ട്രോളുകളിലൂടെ എലിപ്പനി ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പിആര്‍ഡി(ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ്) വകുപ്പ്.
ട്രോള്‍ വഴി ജനങ്ങളിലേക്ക് വേഗത്തിലേക്ക് ബോധവല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ എത്തിക്കാന്‍ കഴിയും എന്നതുകൊണ്ടാണ് ഈ വഴി പരീക്ഷിച്ചതെന്നും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അരുണ്‍ കുമാര്‍ പറഞ്ഞു. ട്രോളുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി ആളുകളാണ് ട്രോളുകള്‍ ഷെയര്‍ ചെയ്യുന്നത്.
Post Your Comments