Latest NewsCinemaNews

ആദ്യം ട്രോളുകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ടായിരുന്നു : പിന്നീട് മനസ്സിലായി, തെരുവില്‍ കുരയ്ക്കുന്ന പട്ടികള്‍ക്കെതിരെ കല്ലെറിഞ്ഞു കൊണ്ടിരുന്നാല്‍ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകില്ലെന്ന് : ഗായത്രി സുരേഷ്

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകള്‍ കാണുമ്പോള്‍ ആദ്യമൊക്കെ വിഷമം വരാറുണ്ടെന്നും ഇപ്പോള്‍ അതില്ലെന്നും താരം പറയുന്നു. ഒരു അഭിമുഖത്തിലാണ് ഗായത്രിയുടെ പ്രതികരണം. മുമ്പ് സീരിയലിനെ കളിയാക്കി വീഡിയോ ചെയ്തത് എന്നോട് വെറുപ്പുള്ളപോലെ ചിലര്‍ പ്രതികരിച്ചപ്പോള്‍ ഞാന്‍ ഒരു മുന്‍കരുതല്‍ എടുത്തതാണ്. സീരിയലിനെ കളിയാക്കി വീഡിയോ ചെയ്തത് ഇത്ര വലിയ പണിയാകുമെന്ന് കരുതിയില്ല. പക്ഷേ ഇപ്പോള്‍ എനിക്ക് തോന്നുന്നത് നമ്മള്‍ എത്ര ശ്രദ്ധിച്ചാലും വെറുക്കേണ്ടവര്‍ വെറുക്കുമെന്നാണെന്ന് താരം പറഞ്ഞു.

ആദ്യം ട്രോളുകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ടായിരുന്നു. ഞാന്‍ എന്ത് ചെയ്തിട്ടാണ് ആളുകള്‍ വെറുക്കന്നത് എന്ന് ആലോചിച്ചായിരുന്നു വിഷമം. പിന്നീട് എനിക്ക് മനസ്സിലായി. തെരുവില്‍ കുരയ്ക്കുന്ന പട്ടികള്‍ക്കെതിരെ കല്ലെറിഞ്ഞു കൊണ്ടേ ഇരുന്നാല്‍ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകില്ല. നമ്മള്‍ മുന്നോട്ട് പോകുക ഗായത്രി പറഞ്ഞു. മമ്മൂട്ടി ചിത്രം കസബ വിമര്‍ശനത്തെക്കുറിച്ച് താരം ഇങ്ങനെ പറഞ്ഞു.’സിനിമയില്‍ ആരെ വേണമെങ്കിലും മോശമായി കാണിക്കാം. അത് സ്ത്രീകളെ ആണെങ്കിലും പുരുഷന്മാരെ ആണെങ്കിലും. അവയൊന്നും ആഘോഷിക്കപ്പെടരുത് എന്നാണ് പാര്‍വതി പറഞ്ഞത്. അതു തന്നെയാണ് എനിക്കും ശരിയായി തോന്നുന്നത്’

shortlink

Related Articles

Post Your Comments

Related Articles


Back to top button