കൊച്ചി: ദുരിതാശ്വാസ ക്യമ്പുകളില്‍ സൂക്ഷിച്ചിരുന്ന കിറ്റുകള്‍ തട്ടിയെടുക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ദുരിതാശ്വാസ കിറ്റുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന്റെ താക്കോല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളും നാട്ടുകാരും പ്രതിഷേധിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ വില്ലേജ് ഓഫീസര്‍ ഗോഡൗണ്‍ മറ്റൊരു പൂട്ടിട്ട് പൂട്ടുകയും ചെയ്തു. സിപിഎം ലോക്കല്‍ കമ്മറ്റി നേതാക്കളാണ് താക്കോല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
എറണാകുളം വടുതലയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധം കടുത്തതിനെ തുടര്‍ന്ന് പോലീസ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫീസര്‍ പുതിയ പൂട്ടിട്ട് ഗോഡൗണ്‍ അടച്ചത്. പിന്നീട് താക്കോല്‍ അദ്ദേഹം കൈവശം കൊണ്ടു പോകുകയും ചെയ്തു. കടമുറികളിലായിരുന്നു കിറ്റുകള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ കടമുറി ഷട്ടറിട്ട് പൂട്ടിയതിന് ശേഷം ഇതിന്റെ താക്കോല്‍ സിപിഎം കൗണ്‍സിലറും ലോക്കല്‍ കമ്മിറ്റി ഭാരവാഹികളും കൈവശം വയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ALSO READ:15 ലക്ഷം കൈക്കൂലിയായി ആവശ്യപ്പെട്ട വില്ലേജ് ഓഫീസര്‍ക്ക് സംഭവിച്ചത്
മത സ്ഥാപനങ്ങളിലും, സ്കൂളുകളിലും കിറ്റുകള്‍ സൂക്ഷിക്കരുത് എന്ന നിര്‍ദേശം ഉണ്ടായതിനെ തുടര്‍ന്നാണ് കടമുറിയില്‍ കിറ്റുകള്‍ സൂക്ഷിച്ചതെന്ന് ചേരാനല്ലൂര്‍ വില്ലേജ് ഓഫീസര്‍ ഷിനോജ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കാക്കനാടായിരുന്ന വില്ലേജ് ഓഫീസറെ പോലീസാണ് വിളിച്ചു വരുത്തിയത്. താക്കോല്‍ തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞുവെങ്കിലും പുതിയ പൂട്ടിട്ട് പൂട്ടണമെന്ന് പോലീസ് നിര്‍ദേശിക്കുകയായിരുന്നു.
Post Your Comments