ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ നേട്ടം .ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കായി ബുക്ക്കാഷ്ബാക്ക് ഓഫറുമായി റെയില്‍വേ. പത്ത് ശതമാനം തുകയാണ് യാത്രക്കാരന് തിരികെ ലഭിക്കുക. ഐഎസ്ആര്‍ടിസി വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ട്രെയിന്‍ ടിക്കറ്റ്, മൊബിക്വിക്ക്, പേമെന്റ് പ്ലാറ്റ്ഫോം വഴി പണമടയ്ക്കുന്ന സമയത്ത് ക്യാഷ്ബാക്ക് കിട്ടും.
read also : ട്രെയിന്‍ ടിക്കറ്റ് നിരക്ക് വർദ്ധനവ്; കേന്ദ്രസർക്കാരിന്റെ തീരുമാനം ഇങ്ങനെ
ഓഫര്‍ ലഭിക്കുന്നതിനായി ആദ്യം ഐആര്‍സിടിസി വെബ്‌സൈറ്റോ(irctc.co.in) ആപ്ലിക്കേഷനോ തുറക്കുക, യൂസര്‍ നെയിമും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്യുക, യാത്രയുടെ വിവരങ്ങള്‍ നല്‍കുക. കോഡ് അടിച്ച ശേഷം പേമെന്റ് മോഡില്‍ ഇ വാലറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക.വാലറ്റ് വിഭാഗത്തില്‍ നിന്നും പേടിഎം, ഫ്രീചാര്‍ജ്ജ്, മൊബിക്വിക് എന്നിവയിലേതെങ്കിലും തെരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യുക. ഇങ്ങനെ ബുക്ക് ചെയ്താല്‍ യാത്രക്കാര്‍ക്ക് 10 ശതമാനം തുക തിരികെ ലഭിയ്ക്കും
Post Your Comments