ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വേ ഒരു നിര്‍ദേശവും സമര്‍പ്പിച്ചിട്ടില്ലെന്നും റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹെന്‍ ലോക്സഭയില്‍ വ്യക്തമാക്കി. പാസഞ്ചര്‍ ട്രെയിനുകളുടെ പ്രവര്‍ത്തന ചിലവ് വര്‍ഷം തോറും ഉയരുന്നുണ്ട്. എന്നാല്‍ യാത്രക്കാരില്‍ നിന്ന് വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നതെന്നും, നിലവില്‍ അത് ഉയര്‍ത്താനുള്ള ഒരു നിര്‍ദ്ദേശങ്ങളും റെയില്‍വേ സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
രാജ്യത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ റെയില്‍വേയില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഉത്സവകാലം ഉള്‍പ്പടെയുള്ള തിരക്കുള്ള സീസണുകളില്‍ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്. ഇത് റെയില്‍വേയുടെ വരുമാനം ഉയര്‍ത്തിയെന്നും രാജന്‍ ഗോഹെന്‍ വ്യക്തമാക്കി.
Post Your Comments