Latest NewsNattuvartha

കുഞ്ഞിനെ കൊന്നത് നബീലയല്ല, യഥാർത്ഥ പ്രതി കുറ്റം സമ്മതിച്ചു

അയല്‍ക്കാര്‍ ഓടിയെത്തി കാര്യം അന്വേഷിച്ചതോടെ കുടുംബം ഒളിക്കാന്‍ ശ്രമിക്കുന്നത് കണ്ടു.

മലപ്പുറം: കൂട്ടിലങ്ങാടിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് മാതാവായ നബീലയല്ല. യഥാർത്ഥ പ്രതി കുഞ്ഞിന്റെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. നബീലയുടെ സഹോദരൻ ശിഹാബ് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസിൽ കുറ്റസമ്മതം നടത്തുകയും ചെയ്തു. കൃത്യം നടത്തുന്നതിനിടെ കുഞ്ഞ് കരഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അയല്‍ക്കാര്‍ ഓടിയെത്തി കാര്യം അന്വേഷിച്ചതോടെ കുടുംബം ഒളിക്കാന്‍ ശ്രമിക്കുന്നത് കണ്ടു.

ഇതോടെയാണ് പോലീസിനെ അറിയിച്ചതും കേസായതും. കൊടും ക്രൂരതയെ കുറിച്ച്‌ പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ. ഭര്‍ത്താവുമായി ഏറെ നാളായി അകന്നു കഴിയുകയാണ് നബീല. യുവതി പ്രസവിച്ചത് പുറംലോകം അറിഞ്ഞാല്‍ കുടുംബത്തിന് മാനക്കേടാകും. മാനക്കേടില്‍ നിന്ന് രക്ഷ നേടാനാണ് പിറന്നുവീണ ഉടനെ കുഞ്ഞിലെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ഉടലും തലയും വേറെ ആയ നിലയിലായിരുന്നു കണ്ടത്. സഹോദരന്‍ ശിഹാബാണ് കൊലപാതകം നടത്തിയത്.

ശിഹാബിന്റെ കൃത്യത്തിന് നബീലയുടെ സമ്മതമുണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് നബീല ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അന്ന് രാത്രി തന്നെ കൊലപ്പെടുത്തുകയും ചെയ്തു. നബീലയ്ക്കും ശിഹാബിനുമെതിരെ കേസെടുത്തിട്ടുണ്ട്. നബീല ഇപ്പോള്‍ ആശുപത്രിയിലാണ്. അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button