KeralaLatest News

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വി മുരളീധരൻ തന്റെ എം.പി ഫണ്ടില്‍നിന്ന് ഒരു കോടി രൂപ നൽകി

കേന്ദസര്‍ക്കാര്‍ കടുത്ത ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ എം.പിമാര്‍ക്ക് പ്രശ്ന ബാധിത ജില്ലകളില്‍ ഒരു കോടി രൂപ പ്രകാരം ചെലവഴിക്കാന്‍ സാധിക്കും

തിരുവനന്തപുരം: കേരളത്തിൽ മഹാപ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യസഭാംഗം വി.മുരളീധരന്‍ ഒരു മാസത്തെ ശമ്പളവും തന്റെ എം.പി ഫണ്ടില്‍നിന്ന് ഒരു കോടി രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. കേന്ദസര്‍ക്കാര്‍ കടുത്ത ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ എം.പിമാര്‍ക്ക് പ്രശ്ന ബാധിത ജില്ലകളില്‍ ഒരു കോടി രൂപ പ്രകാരം ചെലവഴിക്കാന്‍ സാധിക്കും. ഇത് പ്രകാരമാണ് മുരളീധരൻ അടക്കമുള്ള മിക്ക എം.പി മാരും തങ്ങളുടെ ഫണ്ടില്‍നിന്ന് ഒരു കോടി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്.

Also Read: പ്രളയക്കെടുതി : നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണത്തിനായി മൊബൈൽ ആപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button