ന്യൂഡൽഹി: പാർലമെന്‍റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ഓരോ സാമ്പത്തിക വർഷവും അഞ്ച് കോടി രൂപ വീതമാണ് ഇനി മുതൽ ലഭിക്കുക.
Also Read : കേരളത്തിൽ സിനിമാ ടൂറിസം ആരംഭിക്കും, ഇഷ്ട ലൊക്കേഷൻ ഏതൊക്കെ?: ചോദ്യവുമായി പി എ മുഹമ്മദ് റിയാസ്
കേന്ദ്ര വാർത്ത വിതരണകാര്യ മന്ത്രി അനുരാഗ് താക്കൂർ ആണ് പുതിയ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. ഈ സാമ്പത്തിക വർഷം രണ്ടു കോടി രൂപ ഓരോ പാർലമെന്റ് അംഗത്തിനും ലഭിക്കും . രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ എം.പി ഫണ്ട് വിതരണം നിർത്തിവെച്ചത്. ഇതിനെതിരെ പാർലമെന്‍റ് അംഗങ്ങളിൽ നിന്നടക്കം വ്യാപക വിമർശനം നേരിട്ടിരുന്നു. 2019 ആദ്യം ഫണ്ട് വിതരണം ചെയ്തതിന് ശേഷം പിന്നീട് തുക നൽകിയിരുന്നില്ല. എന്നാൽ ഉയർന്ന തുക ഇനി മുതൽ വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
Post Your Comments