Latest NewsKerala

നീലക്കുറിഞ്ഞി വീണ്ടും പൂത്തു; സഞ്ചാരികള്‍ക്ക് രാജമലയിലേക്ക് പ്രവേശനം ആരംഭിച്ചു

മുതിര്‍ന്നവര്‍ക്ക് 1120 രൂപയും കുട്ടികള്‍ക്ക് 90 രൂപയും വിദേശികള്‍ക്ക് 400 രൂപയുമാണ് പ്രവേശനഫീസ്

മൂന്നാര്‍: നീലക്കുറിഞ്ഞി വീണ്ടും പൂത്തു, സഞ്ചാരികള്‍ക്ക് രാജമലയിലേക്ക് പ്രവേശനം ആരംഭിച്ചു. സാധാരണ നീലക്കുറിഞ്ഞി കൂട്ടത്തോടെയാണ് പൂക്കുന്നത്. എന്നാല്‍ ഇത്തവണ ഇടവിട്ടാണ് പൂത്തത്. അടുത്ത പത്ത് ദിവസം തുടര്‍ച്ചയായി വെയില്‍ ലഭിച്ചാല്‍ കൂട്ടത്തോടെ പൂക്കുമെന്ന് ഇരവികുളം ദേശീയോദ്യാനം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് സന്ദീപ് പറഞ്ഞു.

Also Read : നീലക്കുറിഞ്ഞി കാണാനെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണം

സഞ്ചാരികള്‍ക്ക് രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെയാണ് രാജമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മുതിര്‍ന്നവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്ക് 90 രൂപയും വിദേശികള്‍ക്ക് 400 രൂപയുമാണ് പ്രവേശനഫീസ്. എന്നാല്‍ രാജമലയിലേക്ക് വാഹനത്തില്‍ എത്താന്‍ കഴിയില്ല. ഒക്ടോബര്‍ ആദ്യവാരം വരെയാണ് പൂക്കാലം നീണ്ടുനില്‍ക്കുക.

Image result for neelakurinji kerala

മണ്ണിടിച്ചിലില്‍ മൂന്നാര്‍ – മറയൂര്‍ റൂട്ടിലുള്ള പെരിയവരെ പാലവും അപ്രോച്ച് റോഡും തകര്‍ന്നിരിക്കുകയാണ്. പെരിയവരെ പാലത്തിന് സമീപം ഇറങ്ങി നടപ്പാതയിലൂടെ കടനന്നുമറ്റു വാഹനങ്ങളില്‍ ദേശീയദ്യോനത്തിന്റെ കവാടത്തിലെത്താം. രാജമലയിലേക്കുള്ള ഏകപ്രവേശന മാര്‍ഗമാണ് പെരിയവരെ പാലം. ഒരാഴ്ചയ്ക്കുളളില്‍ താത്കാലിക പാലം പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button