Latest NewsKeralaNews

പെ​ട്ടി​മു​ടി ഉരുൾപൊട്ടൽ : ആ​റ് മൃ​ത​ദേ​ഹ​ങ്ങൾ കൂടി കണ്ടെടുത്തു, മരണസംഖ്യ 49 ആയി

മൂ​ന്നാ​ർ: രാ​ജ​മ​ല​യി​ലെ പെ​ട്ടി​മു​ടി​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മരണസംഖ്യ 49 ആയി. ആ​റ് മൃ​ത​ദേ​ഹ​ങ്ങൾ കൂടി ഇന്ന് കണ്ടെടുത്തു. പു​ഴ​യി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ച​ത്. ഇ​നി​യും 24 പേ​രെ ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നാ​ണ് വിവരം. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ 43 മൃ​ത​ദേ​ഹ​ങ്ങ​ളാണ് ക​ണ്ടെ​ത്തി​യത്.

പെ​ട്ടി​മു​ടി ആ​റി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള 16 കി​ലോ​മീ​റ്റ​ർ വി ​സ്തൃ​തി​യി​ൽ കാ​ണാ​താ​യ​വ​ർ​ക്കാ​യി വ​ന​പാ​ല​ക​സം​ഘം പ്ര​ത്യേ​ക തെ​ര​ച്ചി​ലും ന​ട​ത്തു​ന്നു​ണ്ട്. ഈ ​ഭാ​ഗ​ത്തു നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക ​ണ്ടെ​ത്തി​യി​രു​ന്നു. . എ​ൻ​ഡി​ആ​ർ​എ​ഫ്, പോ​ലീ​സ്, റ​വ​ന്യു, ഫ​യ​ർ​ഫോ​ഴ്സ്, വ​നം വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ച്ചി​ൽ. ഇ​വ​ർ​ക്ക് എ​ല്ലാ സ ​ഹാ​യ​വു​മാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും രം​ഗ​ത്തു​ണ്ട്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ മ​റി​ക​ട​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നടക്കുന്നത്. ക​ല്ലും മ​ണ്ണും ഒ​ഴു​കി​യെ​ത്തി പ്ര​ദേ​ശം ച​തു​പ്പാ​യ​തു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button