COVID 19Latest NewsKeralaNews

പെട്ടിമുടി ദുരന്തം : രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി

ഇടുക്കി : രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കുട്ടിയുടെയും സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇതിൽ ചിന്നത്തായി (55)യുടെ മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. ആകെ 58 മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇനി 12 മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്.

ആഗസ്റ്റ് 5നായിരുന്നു ദുരന്തം, ഇടുക്കി രാജമലക്കടുത്ത്​ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടം മേഖലയില്‍ വന്‍ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. കണ്ണൻ ദേവൻ പ്ലാന്‍റേഷനിലെ പെട്ടിമുടി സെറ്റില്‍മെൻറിൽ സ്ഥിതി ചെയ്യുന്ന ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. 20 വീടുകളുള്ള നാല്​​ ലയങ്ങൾ പൂർണമായും ഒലിച്ചുപോയിരുന്നു​. 80തോളം തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് ദുരന്തമുണ്ടായത്​. .

മൂന്നുവശങ്ങളും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പെട്ടിമുടി ഇടമലക്കുടിയുടെ പ്രവേശന കവാടമാണ്. ഇവിടെ ഫോൺ ബന്ധം നിലച്ചിട്ട് മാസങ്ങളായി. കാലവർഷം ശക്തി പ്രാപിച്ചതോടെ പെരിയവരൈ പാലം തകർന്നതിനാൽ ഫയർഫോഴ്സിനടക്കം എത്തിപ്പെടാൻ തടസ്സം നേരിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button