തിരുവനന്തപുരം: നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറു മുതൽ വൈകിട്ട് നാലു വരെയായിരിക്കും നീലക്കുറിഞ്ഞി കാണാൻ സമയം അനുവദിക്കുക. സന്ദർശകർ മെയിൻ ഗേറ്റ് വഴി മാത്രം കയറുകയും ഇറങ്ങുകയും ചെയ്യുക. നീലക്കുറിഞ്ഞി പൂക്കൾ പറിക്കുന്നത് ശിക്ഷാർഹമാണ്. യാതൊരുകാരണവശാലും പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കണമെന്നാണ് നിർദ്ദേശം. എല്ലാ ചെറിയ വാഹനങ്ങളും പോലീസിന്റെ നിർദ്ദേശാനുസരണം പാർക്ക് ചെയ്യണം.
Read Also: സംസ്ഥാനത്ത് ഞായറാഴ്ചവരെ ഇടി മിന്നലോടുകൂടിയ വ്യാപകമായ മഴ തുടരാൻ സാധ്യത
ഒക്ടോബർ 22, 23, 24 തിയതികളിൽ, മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസ്സുകളും ട്രാവലറുകളും പൂപ്പാറ ജംഗ്ഷനിൽ നിർത്തി, കെഎസ്ആർടിസി ഫീഡർ ബസ്സുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകണം. കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസുകളും, ട്രാവലറുകളും ഉടുമ്പൻചോല ജംഗ്ഷനിൽ നിർത്തി കെഎസ്ആർടിസി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ ഉടുമ്പൻചോല ജംഗ്ഷനിലേക്കും പോകണം.
മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും നെടുങ്കണ്ടം ഭാഗത്തേക്ക് പോകേണ്ട വിനോദ സഞ്ചാരികൾ അല്ലാത്ത യാത്രക്കാർ പൂപ്പാറ, മുരിക്കുതൊട്ടി, സേനാപതി, വട്ടപ്പാറ വഴി പോകേണ്ടതാണ്. കുമളി, കട്ടപ്പന, നെടുങ്കണ്ടം ഭാഗങ്ങളിൽ നിന്നും പൂപ്പാറ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ഉടുമ്പൻചോല, വട്ടപ്പാറ, സേനാപതി വഴി പോകേണ്ടതാണ്.
Post Your Comments