കൊച്ചി: എണ്ണ ശുദ്ധീകരണശാലയിലുണ്ടായ അപകടത്തില്‍ ഒരു മരണം. കൊച്ചി എണ്ണ ശുദ്ധീകരണശാലയില്‍ അറ്റകുറ്റപ്പണിക്കിടെ നടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കരാര്‍ തൊഴിലാളിയായ രാജേഷാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിക്കുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ച രാജേഷ് വൈക്കം ടിവി പുരം സ്വദേശിയാണ്.
കൊച്ചി എണ്ണ ശുദ്ധീകരണശാലയില്‍ അറ്റകുറ്റപ്പണി കരാര്‍ അടിസ്ഥാനത്തിലാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പുലര്‍ച്ചെ കരാര്‍ പണിക്കിടെ ഭാരമേറിയ ഷീറ്റ് കൈമാറുന്നതിനിടെ താഴെ വീണാണ് അപകടം. അറ്റകുറ്റപണിക്കിടെ ഉണ്ടായ സംഭവത്തില്‍ അവിടെ വച്ച് തന്നെ രാജേഷ് മരിച്ചിരുന്നു.
Also Read : ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ മേഖലകള്‍ ഏതുനിമിഷവും തകരാം! അതീവ ജാഗ്രതാ നിര്‍ദ്ദേശം
രാജേഷിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Post Your Comments