ചുവടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫോണിലെ ബാറ്ററി ചാർജ് നീണ്ടു നിൽക്കാൻ നിങ്ങളെ സഹായിക്കും
- ബാറ്ററി പൂർണമായും തീർന്ന ശേഷം ചാർജ് ചെയുന്നത് ഒഴിവാക്കുക. 50 ശതമാനത്തിനു മുകളിൽ ചാർജ് നിലനിർത്താൻ ശ്രമിക്കണം. ഫോൺ ഓൺ ആയിരിക്കുന്ന അവസ്ഥയിൽ കൃത്യമായ ഇടവേളകളിൽ ചാർജ് ചെയുക
- വീട്, ഓഫീസ്, കാർ എന്നിവിടങ്ങളിൽ പ്രത്യേക ചാർജറുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ചാർജറുകളിലെ ആംപ്സ്(amps) അനുസരിച്ചാണ് മൊബൈലിൽ ബാറ്ററി ചാർജിങ് വേഗത കണക്കാക്കുക്കന്നത്. ഉദ്ദാഹരണത്തിന് 1 ആംപ്സ്(amps )ചാർജറിനെക്കാൾ വേഗതയായിരിക്കും 2 ആംപ്സ്(amps) അതിനാൽ പെട്ടെന്ന് മൊബൈൽ ചാർജ് ആകണമെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക
- വൈബ്രേഷൻ,വൈഫൈ,ഡാറ്റ എന്നിവ ഓഫ് ചെയുക. അനാവശ്യ ആപ്പുകൾ ഒഴിവാക്കുക.
- ബാറ്ററിയുടെ ചാർജ് നിൽക്കുന്നതിലും,ആയുസ് വർദ്ധിപ്പിക്കുന്നതിലും താപനില മുഖ്യപങ്കു വഹിക്കുന്നു. സൂര്യപ്രകാശം അധികമേൽക്കാത്ത രീതിയിൽ ഫോൺ സൂക്ഷിക്കുക. കൂടാതെ ചൂട് കൂടിയ സ്ഥലങ്ങളിൽ ഫോൺ അധികം ഉപയോഗിക്കാതിരിക്കുക.
Also read : നെഞ്ചില്‍ കമ്പികുത്തിയിറങ്ങിയിട്ടും മൊബൈലില്‍ കളിച്ചുകൊണ്ടിരുന്ന യുവാവ് : വീഡിയോ വൈറലാകുന്നു
Post Your Comments