ഒന്ന് പുറത്തേക്കിറങ്ങിയാല്‍ നമ്മുക്കുചുറ്റും ഇപ്പോള്‍ സര്‍വ്വസാധാരണമായി കാണുന്ന ഒരു കാര്യമാണ് അശ്രദ്ധമായി മൊബൈലില്‍ ഉപയോഗിച്ചുകൊണ്ട് നടക്കുന്നവര്‍. ഒന്നുകില്‍ സംസാരിച്ചുകൊണ്ട് റോഡിലൂടെ നടക്കുന്നതോ അല്ലെങ്കില്‍ മെസേജ് അയച്ചുകൊണ്ട് വണ്ടി എതിരെ വരുന്നുണ്ടോയെന്നുകൂടി ശ്രദ്ധിക്കാതെ തലനാരിഴയ്ക്ക് അപകടം ഒഴിവാക്കുന്നവര്‍. എന്നാല്‍ സ്വന്തം ജീവന്‍ നഷ്ടപ്പെടാന്‍ പോകുന്ന സമയത്തും മൊബൈലില്‍ കളിക്കുന്ന ആരെക്കുറിച്ചും നമ്മള്‍ ഒരിക്കല്‍ പോലും കേട്ടിട്ടുണ്ടാകത്തില്ല. അത്തരത്തില്‍ ഒരു സംഭവമാണ് ചൈനയില്‍ നടന്നത്.
രാത്രിയില്‍ ലിയോങ്ങ് സിററിയിലൂടെ ഒരു യുവാവ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെടുകയും ഇയാളുടെ നെഞ്ചിന്റെ ഇടത് വശത്തേക്ക് നടപ്പാതയില്‍ സ്ഥാപിച്ചിരുന്ന വലിയ കമ്പി കുത്തിക്കയറി മുതുകിലൂടെ പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ ഇസമയം രക്ഷക്കായി കേഴാതെ കമ്പി നെഞ്ചില്‍ കുത്തിക്കയറിയത് കൂടി കൂസാക്കാതെ തന്റെ മൊബൈലില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരെത്തി നെഞ്ചില്‍ തുളച്ചുകയറിയ കമ്പിയുടെ രണ്ടു വശവും മുറിക്കുന്ന സമയത്തും യുവാവ് മൊബൈലില്‍ നിന്നും ശ്രദ്ധ മാറ്റിയിരുന്നില്ല.
Also read : ആ മൗഗ്ലി പെൺകുട്ടി ഇപ്പോൾ എവിടെയാണ് ?
കാറില്‍ നിന്ന് ഇറക്കി ആബുംലന്‍സിലേക്ക് മാറ്റിയിട്ടും തന്റെ മൊബൈലിനെ കൈവിടാന്‍ തയ്യാറായില്ല. ആശുപത്രിയിലേയ്ക്ക് പോകുന്നവേളയിലും യുവാവിന്റെ കണ്ണുകള്‍ മൊബൈല്‍ സ്‌ക്രീനില്‍ തന്നെയായിരുന്നു. അപകടമുണ്ടായതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൊബൈല്‍ ആസക്തിയാണോ അപകടത്തിന് കാരണമാണെന്നാണ് സൂചന. അതേസമയം യുവാവിന്റെ അസാധാരണമായ ധൈര്യം അവിടുത്തെ വീഡീയോ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിമാറിയിരിക്കുകയാണ്. ഇതുവരെ 604 മില്യണ്‍ (ദശലക്ഷം) കാഴ്ചക്കാര്‍ ഇത് കണ്ടു കഴിഞ്ഞു.
Post Your Comments