Latest NewsNewsTechnology

വരാനിരിക്കുന്ന ഉൽപ്പന്നങ്ങളിൽ ചാർജിംഗ് അഡാപ്റ്റർ ഒഴിവാക്കാൻ സാധ്യത, പുതിയ പ്രഖ്യാപനവുമായി ഈ മൊബൈൽ കമ്പനി

കമ്പനിയുടെ ചാർജറുകൾ സ്റ്റോറുകളിൽ നിന്നും വാങ്ങാൻ സാധിക്കും

ഫോണുകളുടെ ചാർജിംഗ് അഡാപ്റ്റർ ഒഴിവാക്കാൻ ഒരുങ്ങി പ്രമുഖ മൊബൈൽ ബ്രാൻഡായ ഓപ്പോ. വരാനിരിക്കുന്ന പല ഉൽപ്പന്നങ്ങളുടെയും ബോക്സിനുള്ളിൽ ചാർജർ ഉണ്ടായിരിക്കില്ലെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. അടുത്ത വർഷം മുതലായിരിക്കും ഈ തീരുമാനം നടപ്പിലാക്കാൻ സാധ്യത. ഓപ്പോ റെനോ 8 സീരീസിന്റെ യൂറോപ്യൻ ലോഞ്ച് ഇവന്റിനിടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം, ബോക്സിനുള്ളിൽ സൂപ്പർവൂക് ചാർജിംഗ് അഡാപ്റ്ററുകൾ ഉൾപ്പെടുത്തുന്നത് തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ചാർജറുകൾ ഒഴിവാക്കുന്നതിന്റെ കാരണവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിശദീകരണങ്ങൾ കമ്പനി നൽകിയിട്ടില്ല. ഇ- മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായിരിക്കും ഈ തീരുമാനമെന്നാണ് സൂചന.

Also Read: ലിസ്റ്റിംഗിനൊരുങ്ങി ടാറ്റ പ്ലേ ലിമിറ്റഡ്, കൂടുതൽ വിവരങ്ങൾ അറിയാം

ചാർജിംഗ് അഡാപ്റ്ററുകൾ ബോക്സുകളിൽ നിന്ന് ഒഴിവാക്കുന്നുണ്ടെങ്കിലും, കമ്പനിയുടെ ചാർജറുകൾ സ്റ്റോറുകളിൽ നിന്നും വാങ്ങാൻ സാധിക്കും. നിലവിൽ, മറ്റു പല സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഇ- മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായി ചാർജിംഗ് അഡാപ്റ്ററുകൾ നൽകുന്നത് ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button