Latest NewsSaudi ArabiaNewsInternationalGulf

മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അഗ്നിബാധ

ജിസാൻ: മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അഗ്നിബാധ. സൗദി അറേബ്യയിലെ ജിസാനിലാണ് സംഭവം. സൗദി പൗരന്മാരായ ഇദ്രീസ് കഅബിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീട്ടിലെ ഫർണിച്ചറും മറ്റും കത്തിനശിച്ചു. വൻ നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്.

Read Also: എംവി ഗോവിന്ദന്റെ ജാഥ, കുട്ടനാട്ടില്‍ കൊയ്ത്ത് നിര്‍ത്തിച്ചു: ജാഥയ്‌ക്കെത്തിയില്ലെങ്കിൽ നടപടിയെന്ന് ഭീഷണി: കര്‍ഷകര്‍

വീട്ടിലെ മുറിയിൽ മകൾ ഫോൺ ചാർജ് ചെയ്യാൻ വച്ചപ്പോഴായിരുന്നു പൊട്ടിത്തെറിച്ചതെന്ന് ഇദ്രീസ് കഅബി പറഞ്ഞു. ആദ്യം മുറിയിലും പിന്നീട് സമീപത്തെ ഹാളിലേക്കും തീ പടർന്നുപിടിച്ചു. മുറിയിലെയും ഹാളിലെയും ഫർണിച്ചർ അടക്കം എല്ലാ വസ്തുക്കളും കത്തിനശിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആളപായമൊന്നും ഉണ്ടായിട്ടില്ല.

Read Also: കേരളം ഇന്ത്യയിലല്ല എന്ന മനോഭാവം മാറ്റിവെച്ച് ഉത്തരേന്ത്യയിലെ മാലിന്യസംസ്‌കരണം കണ്ടുപഠിക്കൂ,വീട്ടമ്മയുടെ വൈറല്‍ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button