Latest NewsKerala

VIDEO: പിണറായി കൊലപാതകം: യഥാര്‍ത്ഥ കൊലയാളിയാര്? സൗമ്യയുടെ ഡയറിക്കുറിപ്പ്‌ പുറത്ത്

കണ്ണൂര്‍: പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി സൗമ്യയുടെ ഡയറിക്കുറിപ്പ് പുറത്ത്. നിരപരാധിയാണെന്നും പ്രതി മറ്റൊരാളാണെന്നും സൂചന നല്‍കുന്നതാണ് സൗമ്യയുടെ ഡയറിക്കുറിപ്പ്. അവന്‍ എന്ന് സൂചിപ്പിക്കുന്ന ഒരാളെക്കുറിച്ച് ഡയറില്‍ പറയുന്നുണ്ട്. മൂത്തമകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

‘കിങ്ങിണീ, കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിയുന്നത് വരെ അമ്മയ്ക്ക് ജീവിക്കണം.മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്.

ഈ അമ്മ ‘അവനെ’ കൊല്ലും ഉറപ്പ്. എന്നിട്ട് ശരിക്കും കൊലയാളിയായിട്ട് ജയിലിലേക്ക് തിരിച്ചുവരും. എന്റെ കുടുംബം എനിക്ക് ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം.

എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ എനിക്ക് പങ്കില്ല എന്ന് തെളിയിക്കാന്‍ പറ്റുന്നത് വരെ എനിക്ക് ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും.’

Read Also: സൗമ്യമാര്‍ സൃഷ്ടിക്കപ്പെടുമ്പോള്‍; വഴിവിട്ട ജീവിതം ശിഥിലമാക്കുന്ന ബന്ധങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button