കണ്ണൂര്‍: പിണറായിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കിയാണ്. സൗമ്യ ഒറ്റയ്ക്ക് ഇത്രയും അരുംകൊലകള്‍ നടത്തില്ലെന്നും അതിന് പുറത്തുനിന്നുള്ളവരുടെ സഹായമുണ്ടെന്നും ബന്ധുക്കള്‍ സംശയിക്കുന്നു. പലരുമായും വഴിവിട്ട ബന്ധമുണ്ടായിരുന്നെങ്കിലും ഇതില്‍ ഇഷ്ടപ്പെട്ട ഒരാളിനൊപ്പം മുംബൈയ്ക്ക് പോകുമെന്നു നേരത്തേ പ്രതി സൂചിപ്പിച്ചിരുന്നു. ഹോംനഴ്സായി ജോലി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അയല്‍ക്കാരോട് വെളിപ്പെടുത്തിയിരുന്നു. ഈ യുവാവിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചില്ല.
സൗമ്യയുടെ ആത്മഹത്യാക്കുറിപ്പും വ്യാജമാണെന്ന് ആരോപണമുണ്ട്. ജയില്‍ സൂപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും ഒരുമിച്ച് അവധിയെടുത്തതും ദുരൂഹത ഉയര്‍ത്തുന്നു. 21 തടവുകാരും 29 ജീവനക്കാരുമാണ് ജയിലിലുള്ളത്. മൂന്നു കൊലപാതകം നടത്തിയ പ്രതിയായിരുന്നു സൗമ്യ. അതിനാല്‍, സുരക്ഷാവീഴ്ച വ്യക്തം. ജയിലിനു മൂന്ന് ഏക്കര്‍ സ്ഥലമുണ്ട്. സൗമ്യ തൂങ്ങി മരിച്ചത് ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരം കാണാതിരുന്നതോടെ തടവുകാരിയാണു മരിച്ചനിലയില്‍ ഈ പ്രതിയെ കണ്ടെത്തിയത്. ഇതിനു ശേഷമാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്.
Also Read : പിണറായി കൂട്ടക്കൊല ആസൂത്രണം ചെയ്തത് സൗമ്യ ഒറ്റയ്ക്ക് അല്ല: രണ്ട് പേരുടെ അറസ്റ്റ് ഉടൻ
അവിഹിത ബന്ധങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിന് തടസ്സമായതിന്റെ പേരിലാണ് മാതാപിതാക്കളേയും മകളേയും സൗമ്യ ക്രൂരമായി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച സൗമ്യയുടെ ഒരു മകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. അവശേഷിച്ച രണ്ടാമത്തെ മകളെയും സൗമ്യ ക്രൂരമായി കൊലപ്പെടുത്തി എന്നിട്ടും നാട്ടുകാര്‍ക്കും പോലീസിനും മുന്നില്‍ അഭിനയിക്കുകയായിരുന്നു സൗമ്യ. ജിവിക്കാന്‍ വേണ്ടി അവിഹിത ബന്ധങ്ങളിലേക്ക് തിരിഞ്ഞ സൗമ്യ വഴിവിട്ട ഇടപാടുകള്‍ക്ക് തടസ്സമാകും എന്ന് കണ്ടപ്പോഴാണ് അച്ഛനേയും അമ്മയേയും മകളേയും എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി പതിയെപ്പതിയെ കൊലപ്പെടുത്തുകയായിരുന്നു.
സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍,അമ്മ കമല,സൗമ്യയുടെ മക്കളായ ഐശ്വര്യ,കീര്‍ത്തന എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സൗമ്യ കുറ്റം സമ്മതിച്ചിരുന്നു. ജനുവരിയില്‍ മരിച്ച മകള്‍ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചതാണ് ദുരൂഹ മരണങ്ങള്‍ക്ക് പിന്നില്‍ സൗമ്യയാണേന്ന് കണ്ടെത്താന്‍ സഹായിച്ചത്.
താന്‍ നിരപരാധിയാണെന്നും ചില സത്യങ്ങള്‍ മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തുമെന്നും ജയിലില്‍ സന്ദര്‍ശിച്ച ലീഗല്‍ സര്‍വീസസ് അതോറിട്ടി അംഗങ്ങളോട് പറഞ്ഞിരുന്നു. അതിന് അവസരം ലഭിക്കുന്നതിന് തൊട്ടുമുമ്പാണ് സൗമ്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതേസമയം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയാറാകാതിനാല്‍ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മൃതദേഹം ഇന്നലെ പയ്യാമ്പലത്ത് സംസ്‌കരിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ മാത്രമേ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തുള്ളൂ. അനാഥ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന സ്ഥലത്താണ് സൗമ്യയെ സംസ്‌കരിച്ചത്.
Post Your Comments