തലശേരി: മാതാപിതാക്കളെയും സ്വന്തം മകളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ സൗമ്യ മാത്രമല്ല പ്രതിയെന്ന് സൗമ്യയുടെ സഹോദരി. കൊലപാതകത്തില്‍ സൗമ്യയ്ക്ക് സഹായികളുണ്ട്. അത് ആദ്യം മുതല്‍ തന്നെ പറയുന്നതാണ്. എന്നാല്‍ അതിനെ കുറിച്ചൊന്നും അന്വേഷണം ഉണ്ടായില്ലെന്ന് സൗമ്യയുടെ സഹോഹദരി സന്ധ്യ പറയുന്നു.
ഇക്കാര്യത്തില്‍ ആദ്യം മുതല്‍ തന്നെ സംശയങ്ങളുയര്‍ന്നിരുന്നു. ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരോട് സംശയങ്ങള്‍ പറയുകയും ജില്ലാ പോലീസ് മേധാവിക്ക് ഉള്‍പ്പെടെ രേഖാമൂലം പരാതി നല്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു മറുപടിയും കിട്ടിയിട്ടില്ല. സൗമ്യ നിരപരാധിയാണെന്ന് കരുതുന്നില്ല. അവള്‍ക്കും പങ്കുണ്ട്. എന്നാല്‍ സഹായികളുണ്ടെന്ന് ബലമായ സംശയമുണ്ട്. സൗമ്യയുടെ ആത്മഹത്യാകുറിപ്പിലും ഇക്കാര്യം പറയുന്നുണ്ട്.
read also : പിണറായിയിലെ കൂട്ടക്കൊലയും സൗമ്യയുടെ ആത്മഹത്യയും; പുതിയ വെളിപ്പെടുത്തലുമായി അഭിഭാഷകൻ
അതേസമയം, പ്രതിയായ പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യയ്‌ക്കെതിരെ പോലീസ് സമര്‍പ്പിച്ച മൂന്ന് കുറ്റപത്രങ്ങളും തലശേരി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മടക്കി. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65 ), പേരക്കുട്ടി ഐശ്വര്യ കിശോര്‍ (എട്ട് ) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ തലശേരി സിഐ എം.പി ആസാദ് സമര്‍പ്പിച്ച കുറ്റപത്രങ്ങളാണ് വേണ്ടത്ര രേഖകളില്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതി മടക്കിയത്.
ഇവ വീണ്ടും സമര്‍പ്പിക്കാന്‍ പോലീസ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനിടയിലാണ് സൗമ്യ ജയിലിനുള്ളില്‍ ജീവനൊടുക്കിയത്.
Post Your Comments