ArticleKeralaEditor's Choice

സൗമ്യമാര്‍ സൃഷ്ടിക്കപ്പെടുമ്പോള്‍; വഴിവിട്ട ജീവിതം ശിഥിലമാക്കുന്ന ബന്ധങ്ങള്‍

സ്വന്തം സുഖം നോക്കിപ്പോയ സൗമ്യയുടെ മൃതദേഹം പോലും ഏറ്റുവാങ്ങാന്‍ ആരും മുന്നോട്ട് വന്നില്ല.

കേരളജനതയെ നടുക്കിയ വാര്‍ത്തകളിലൊന്നായിരുന്നു കണ്ണൂര്‍ പിണറായിയിലെ സൗമ്യ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ ക്രൂര സംഭവം. വഴിവിട്ട ബന്ധത്തിനായി സ്വന്തം മാതാപിതാക്കളെയും നൊന്തു പ്രസവിച്ച മക്കളെയും വിഷം കൊടുത്തു കൊന്നു. കേരളമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന്റെ പര്യവസായിയായിരുന്നു കഴിഞ്ഞ ദിവസത്തെ വാര്‍ത്ത. സ്വന്തം കുടുംബത്തെ ഉന്‍മൂലനം ചെയ്ത സൗമ്യ ജയിലിനുള്ളില്‍ തൂങ്ങിമരിച്ചുവെന്നത്. സ്വന്തം സുഖം നോക്കിപ്പോയ സൗമ്യയുടെ മൃതദേഹം പോലും ഏറ്റുവാങ്ങാന്‍ ആരും മുന്നോട്ട് വന്നില്ല. വഴിവിട്ട ബന്ധങ്ങള്‍ക്ക് വേണ്ടി കുടുംബത്തെ ശിഥിലമാക്കിയപ്പോള്‍ സൗമ്യ നേടിയതെന്താണ്? ഓരോ മലയാളിയും അല്ലെങ്കില്‍ ഓരോ മനുഷ്യനും ഇതില്‍ നിന്നൊക്കെ ഉള്‍ക്കൊള്ളേണ്ട വലിയ പാഠങ്ങളുണ്ട്.

divorce

വിവാഹേതര ബന്ധങ്ങള്‍ കൊണ്ട് ദാമ്പത്യം തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. വിവാഹമോചനങ്ങള്‍ക്കൊപ്പം വിവാഹേതരബന്ധങ്ങളുടേയും നാടായി മാറുകയാണ് നമ്മുടെ കേരളം. പിണറായിയിലെ ക്രൂരകൊലപാതകത്തിന് മുന്‍പ് കേരളത്തെ നടുക്കിയ മറ്റൊരു വാര്‍ത്തയായിരുന്നു ആറ്റിങ്ങലിലെ കൊലപാതകവും.

സഹപ്രവര്‍ത്തകനൊപ്പം ജീവിക്കാന്‍ അനു ശാന്തിയെന്ന അമ്മ സ്വന്തം കുഞ്ഞിന്റെ തലച്ചോര്‍ അടിച്ചു പൊളിക്കാന്‍ കാമുകന് അനുവാദം നല്‍കി. തുടര്‍ന്ന് അനുശാന്തി എന്തു നേടി. ജയിലറയ്ക്കുള്ളില്‍ ബാക്കി ജീവിതം കഴിച്ചുകൂട്ടാനായിരുന്നു വിധി. അവിഹിത ബന്ധങ്ങളുടെ ഗ്രാഫ് ഉയരുമ്പോള്‍ ദാമ്പത്യത്തിന്റെ അടിത്തറയും കുടുംബബന്ധങ്ങള്‍ ഇല്ലാതാകുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ന് അധികവും കാണാന്‍ സാധിക്കുന്നത്.

Read Also: ആത്മഹത്യയില്‍ ദുരൂഹത;സൗമ്യയുടെ മൃതദേഹം ഏറ്റു വാങ്ങില്ലെന്ന് ബന്ധുക്കള്‍

സൗമ്യ കൊലപാതകം ആസൂത്രണം ചെയ്തത് രണ്ട് യുവാക്കളുടെ പ്രേരണയോടെയായിരുന്നു. അവിഹിത ബന്ധത്തിന് തടസ്സമുണ്ടാകാതിരിക്കാന്‍ ഒരു കുടുംബത്തിലെ നാലുപേരെയാണ് സൗമ്യ വിഷം കൊടുത്ത് കൊന്നത്. മൂത്ത മകള്‍ ഐശ്വര്യയെ ജനുവരി 21ന് ചോറില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തി. അമ്മ കമലയ്ക്ക് മീന്‍കറിയിലും അച്ഛന്‍ കുഞ്ഞിക്കണ്ണന് രസത്തിലുമാണ് എലിവിഷം നല്‍കിയത്. 2012ലാണ് ഇളയമകള്‍ കീര്‍ത്തന മരിച്ചത്. ഇത് സ്വഭാവിക മരണമാണെന്ന് സൗമ്യ നല്‍കിയ മൊഴി. അവിഹിതബന്ധത്തിനും സുഖജീവിതത്തിനും തടസം നിന്നതിനാല്‍ കുടുംബാംഗങ്ങളെ വകവരുത്തിയെന്നാണ് പോലീസിനോടു സൗമ്യ വെളിപ്പെടുത്തിയത്.

കുടുംബത്തെ പാടേ ഇല്ലാതാക്കി സ്വന്തം സുഖം തേടാന്‍ എങ്ങനെ ഒരു സ്ത്രീയ്ക്ക് കഴിഞ്ഞുവെന്നത് പിണറായി നിവാസികള്‍ക്ക് ഇതുവരെയും അംഗീകരിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്. അതോടൊപ്പം സൗമ്യ ജയിലിനുള്ളില്‍ തൂങ്ങി മരിച്ച വിവരവും ഇവര്‍ക്ക് ഇതുവരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ചിലരുടെ ഉള്ളില്‍ സൗമ്യയോട് ശക്തമായ വിദ്വേഷമാണെങ്കില്‍ ചിലരുടെയെങ്കിലും ഉള്ളില്‍ മരണവാര്‍ത്ത സഹതാപം സൃഷ്ടിച്ചു. എന്നാല്‍ എല്ലാം ഇല്ലാതാക്കിയ സ്ത്രീയുടെ മൃതദേഹം പോലും ഏറ്റെടുക്കാന്‍ ആരുമില്ലെന്ന യാഥാര്‍ത്ഥ്യമാണ് നാം തിരിച്ചറിയേണ്ടത്. കാമദാഹപൂര്‍ത്തീകരണത്തിനായി, അല്ലെങ്കില്‍ സുഖജീവിതത്തിനു വേണ്ടി ക്രൂരകൃത്യങ്ങള്‍ നടത്തുന്ന ഇത്തരക്കാരുടെ വിധി ഇങ്ങനെയല്ലാതെ മറ്റെന്ത് ആവാനാണ്.

Read Also: അഞ്ച്‌ മക്കൾക്കും വിഷം കൊടുത്ത ശേഷം അമ്മ ജീവനൊടുക്കി; കാരണം ഇതാണ്

സമൂഹത്തേക്കാള്‍ വ്യക്തിയ്ക്കാണ് പ്രാധാന്യമെന്ന അവസ്ഥയാണ് നിലവിലുള്ളത്. അല്ലെങ്കില്‍ നാലുവയസുകാരിയായ കുഞ്ഞിന്റെ തലച്ചോര്‍ കുഞ്ഞിനേക്കാളും ഉയരമുള്ള ദണ്ഡുകൊണ്ട് ചിന്നിച്ചിതറിക്കാന്‍ കൂട്ടുനില്‍ക്കുവാന്‍ ഒരമ്മയ്ക്ക് കഴിയുമോ? ഇരട്ടജീവപര്യന്തത്തിന് ജയിലില്‍ കഴിയുമ്പോള്‍ ചെയ്ത പാപങ്ങളോര്‍ത്ത് പശ്ചാത്തപിക്കുവാന്‍ കഴിയുന്നുണ്ടോ ഇവര്‍ക്ക്. അറേബ്യയിലെ എല്ലാ സുഗന്ധലേപനങ്ങള്‍കൊണ്ടു കൈ കഴുകിയാലും ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാന്‍ ആവില്ലെന്ന് ഷേക്‌സ്പിയറുടെ മക്ബത്ത് നാടകത്തില്‍ പറയുന്നുണ്ട്.

സൗമ്യയും അനുശാന്തിയുമൊക്കെ ചെയ്തത് കൊടുംക്രൂരത തന്നെ എന്നതില്‍ സംശയമില്ല. ഇനിയൊരു അനുശാന്തിയും സൗമ്യയും ഇല്ലാതിരിക്കട്ടെ. സ്വന്തം സുഖത്തിനും കാമദാഹത്തിനും വേണ്ടി ഉറ്റവരെ ഇല്ലാതാക്കാതിരിക്കട്ടെ. അവിഹിത ബന്ധങ്ങള്‍ ഒരിക്കലും നല്ലതിനല്ലെന്ന് ചിന്തിക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കട്ടെ.

Read Also: സൗമ്യ മകള്‍ക്ക് നല്‍കിയ വിഷക്കുപ്പി കാമുകന്‍ കണ്ടിരുന്നു, ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button