Latest NewsKerala

വീടുകള്‍ കഴുകി വൃത്തിയാക്കാന്‍ മന്ത്രിമാരടക്കമുള്ള നേതാക്കള്‍; കുട്ടനാട്ടില്‍ ശുചീകരണ യജ്ഞം ഇന്നും തുടരും

പല സ്ഥലങ്ങളില്‍ നിന്നും മുക്കാല്‍ ലക്ഷത്തോളം ജനങ്ങളാണ് കുട്ടനാട് മഹാശുചീകരണം ഏറ്റെടുത്ത് ശുചീകരണയജ്ഞത്തില്‍ പങ്കെടുത്തത്.

ആലപ്പുഴ: വെള്ള ഷര്‍ട്ടും മുണ്ടും മാറ്റി വച്ച് കുട്ടനാട് വൃത്തിയാക്കാന്‍ മന്ത്രിമാരും ജനപ്രതിനിധികളും. കുട്ടനാട്ടില്‍ വെള്ളം കയറി ചെളിയും മറ്റും അടിഞ്ഞു കൂടിയ വീടുകളും പരിസരങ്ങളും വൃത്തിയാക്കാനാണ് ജനങ്ങളോടൊപ്പം ജനപ്രതിനിധികളും കൂടിയത്. പല സ്ഥലങ്ങളില്‍ നിന്നും മുക്കാല്‍ ലക്ഷത്തോളം ജനങ്ങളാണ് കുട്ടനാട് മഹാശുചീകരണം ഏറ്റെടുത്ത് ശുചീകരണയജ്ഞത്തില്‍ പങ്കെടുത്തത്. മൂന്നൂ ദിവസത്തിനുള്ളില്‍ തന്നെ കുട്ടനാട് വൃത്തിയാക്കാനാണ് തീരുമാനം. മന്ത്രിമാരായ ജി സുകാരന്‍, തോമസ് ഐസക്ക്, പി. തിലോത്തമന്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.

suchitwa yanjam

ആദ്യദിനത്തില്‍ 20,000 വീടുകളാണ് വൃത്തിയാക്കിയത്. വീടുകളില്‍ ഇഴജന്തുക്കള്‍ ഇല്ലെന്ന് ഉറപ്പു വരുത്തി, കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിച്ച ശേഷമാണ് ശുചീകരണം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതിനായി വിദഗ്ദ്ധരും ഉണ്ടായിരുന്നു. വീടുകളുടെ ചുമരുകള്‍, പാത്രങ്ങള്‍, പരിസരപ്രദേശങ്ങള്‍ തുടങ്ങിയവ വൃത്തിയാക്കി ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ലായനി പ്രയോഗിച്ച് അണുവിമുക്തമാക്കുകയാണ് ചെയ്തത്.

ആശുപത്രികള്‍, ഹാളുകള്‍, ഓഡിറ്റോറിയം, സ്‌കൂളുകള്‍ തുടങ്ങിയവയ്ക്കായിരുന്നു ശുചീകരണത്തില്‍ ആദ്യ പരിഗണന. ബലക്ഷയം സംഭവിച്ചിട്ടുള്ള വീടുകളിലെ താമസക്കാരെ ഇവിടേയ്ക്ക് മാറ്റും. നാലു ദിവസം മുമ്പാണ് കുട്ടനാട് ശുചീകരണയജ്ഞം പ്രഖ്യാപിച്ച്. ഇതേ തുടര്‍ന്ന വിവിധ സ്ഥലങ്ങളില്‍ നിന്ന് വിവിധ മേഖലയിലുള്ളവര്‍ ഇതിനായി എത്തിച്ചേര്‍ന്നു. ചിലയിടങ്ങളിലേയ്ക്ക് എത്തിച്ചേരാന്‍ ബോട്ട് സൗകര്യമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനായി 80 മോട്ടോര്‍ ബോട്ടുകളും, 40 ശിക്കാരകളും, 20 വള്ളങ്ങളും നാലു ജങ്കാറുകളുമുപയോഗിച്ചു. കൂടാതെ ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ പ്രത്യേക സര്‍വീസ് നടത്തി. ഇവര്‍ക്ക് ഹൗസ് ബോട്ടുകളിലാണ് താമസം ഒരുക്കിയത്.

ALSO READ:പ്രളയക്കെടുതിയ്ക്ക് ശേഷം വീടുകളില്‍ കയറികൂടുന്ന പാമ്പിനെ ഒഴിവാക്കാൻ വാവാ സുരേഷിന്റെ നിർദേശങ്ങളിങ്ങനെ

സ്വാമിനാഥന്‍ കമ്മീഷന്റെ പോരായ്മകള്‍ പരിഹരിച്ച് കുട്ടനാട് പാക്കേജ് നടപ്പിലാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന് ശുചീകരണത്തില്‍ പങ്കെടുത്ത മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button