തിരുവനന്തപുരം: പ്രളയക്കെടുതിയ്ക്ക് ശേഷം വീടുകളില്‍ കയറികൂടുന്ന പാമ്പിനെ ഒഴിവാക്കാൻ വേണ്ട നിർദേശങ്ങളുമായി വാവാ സുരേഷ്. പാമ്പിനെ ഭയക്കേണ്ടതില്ലെന്നും ശ്രദ്ധിച്ചാൽ അവയെ നീക്കം ചെയ്യാമെന്നും വാവാ സുരേഷ് വ്യക്തമാക്കി. ചവിട്ടുമെത്ത, കുന്നുകൂടിക്കിടക്കുന്ന തുണികള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ക്ലോസറ്റ്, വാഷ് ബേസിന്‍, അടുക്കളഭാഗത്തുള്ള കാണാന്‍ കഴിയാത്ത ഇടങ്ങള്‍, വാതിലിനടുത്തുള്ള വിടവുകള്‍ എന്നിവിടങ്ങളിലാണ് പാമ്പുകളെ കൂടുതലായും കാണാൻ സാധ്യതയുള്ളത്. സാധനങ്ങൾ കൈകൊണ്ട് എടുക്കാൻ ശ്രമിക്കാതെ നീളമുള്ള കമ്പുകൊണ്ട് തട്ടി നോക്കിയ ശേഷം മാത്രമേ എടുക്കാൻ പാടുള്ളൂ.
Read also: പ്രളയക്കെടുതി; വാഹന രേഖകള്‍ നഷ്ടമായവര്‍ക്ക് പുതിയതിന് അപേക്ഷിക്കാം
ഉപകരണങ്ങളെല്ലാം നന്നായി പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ. വീടിനകം നല്ലവണ്ണം വൃത്തിയാക്കിയ ശേഷം അല്‍പ്പം മണ്ണെണ്ണയോ ഡീസലോ വെള്ളവുമായി ചേര്‍ത്ത് തളിക്കണം. പുറത്ത് പാർക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങളിലും പാമ്പ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇവയെല്ലാം നന്നായി പരിശോധിക്കണം. ഇരുചക്ര വാഹനത്തിനുള്ളില്‍ പാമ്പ് കയറിയിട്ടുണ്ടെങ്കിൽ നല്ല വെയിലുള്ള തുറന്ന സ്ഥലത്ത് വാഹനം നിര്‍ത്തിയിടണം. പാമ്പിന് ചൂട് താങ്ങാൻ കഴിയാത്തതിനാൽ അത് പുറത്തിറങ്ങും. പാമ്പിനെ അകറ്റാനുള്ള മാർഗമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ സന്ദേശങ്ങൾ അവഗണിക്കണമെന്നും വാവാ സുരേഷ് വ്യക്തമാക്കി.
Post Your Comments