![swapna barman](/wp-content/uploads/2018/08/swapna-barman.jpg)
ജക്കാർത്ത: ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ പതിനൊന്നാം സ്വര്‍ണ്ണം ഹെപ്റ്റാത്തലണില്‍ നിന്ന്. സ്വപ്ന ബർമൻ ആണ് ഇന്ത്യക്ക് സ്വർണം നേടിത്തന്നത്. ചൈനയുടെ വാന്‍ ക്വിന്ലിംഗിനെ മറികടന്നാണ് സ്വപ്ന സ്വര്‍ണം കരസ്ഥമാക്കിയത്. സ്വപ്ന ആകെ 6026 പോയിന്റുകളാണ് നേടിയത്. രണ്ടാം ഹീറ്റ്സില്‍ നാലാം സ്ഥാനത്ത് അവസാനിപ്പിച്ചത് വഴി 808 പോയിന്റാണ് ബര്മ്മന് സ്വന്തമാക്കിയത്. ഇന്ത്യയുടെ പൂര്‍ണ്ണിമ ഹെംബ്രാം ഹീറ്റ്സില്‍ മൂന്നാം സ്ഥാനത്തെത്തി. വെള്ളി മെഡല്‍ ജേതാവായ ചൈനീസ് താരം കിംഗ്ലിംഗ് വാംഗ് ഹീറ്റ്സില്‍ അവസാന സ്ഥാനക്കാരിയായ മത്സരം പൂര്‍ത്തിയാക്കി.
Also Read: പ്രതീക്ഷ കാത്ത് സ്വപ്ന : ഇന്ത്യയ്ക്ക് പതിനൊന്നാം സ്വർണം ഹെപ്റ്റാത്തലോണിൽ
Post Your Comments