KeralaNews

പ്രളയത്തിന് കാരണമായി ഇ.ശ്രീധരന്‍ കണ്ടെത്തുന്ന കാരണങ്ങള്‍ ഇവയൊക്കെ

മലപ്പുറം: കേരളത്തിലെ പ്രളയത്തിന് കാരണമായി ഇ.ശ്രീധരന്‍ കണ്ടെത്തുന്ന കാരണങ്ങള്‍ ഇവയൊക്കെ. ഡാമുകള്‍ യഥാസമയം തുറന്നുവിടാതെ ജലം സംഭരിച്ചുനിര്‍ത്തിയതും കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണ് മറ്റൊരു കാരണമെന്നും ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍. ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പിഴവ് സംഭവിച്ചിരുന്നതായ് ഇ.ശ്രീധരന്‍ മുന്നേ പറഞ്ഞിരുന്നു. മഴ കനത്തിട്ടും ഇത്രയും വെള്ളം സംഭരിച്ചു നിര്‍ത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Kerala-floods

പ്രളയക്കെടുതികളില്‍നിന്ന് നാടിനെ മോചിപ്പിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്തു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനങ്ങളൊന്നും വിശ്വസനീയമല്ലാതായി.  നവകേരള നിര്‍മിതിക്ക് പൂര്‍ണ അധികാരമുള്ള സമിതി സര്‍ക്കാര്‍ രൂപീകരിക്കണം. സമിതി രൂപീകരിച്ചാല്‍ എട്ട് വര്‍ഷംകൊണ്ട് പുതിയ കേരളം പുടുത്തുയര്‍ത്താന്‍ കഴിയും. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Also Read : പ്രളയത്തിന് കാരണം ഡാമുകളിലെ വെള്ളം ഒഴുക്കിവിട്ടതാണെന്ന ആരോപണത്തിന് എം എം മണിയുടെ മറുപടിയിങ്ങനെ

കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഇന്ത്യ വിദേശ സഹായം തേടുന്നത് അഭിമാനകരമല്ല. പന്ത്രണ്ട് ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യയെന്നും നമ്മുക്ക് വിദേശ സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍നിന്നുള്ള സഹായത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button