ബിഗ്‌ബോസ് മലയാളം ഷോ ഓരോ ദിവസവും വളരെയേറെ നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് അവസാനിക്കുന്നത്. ഇപ്പോൾ പ്രേക്ഷകരുടെ ചർച്ച മുഴുവൻ പേളിയുടെയും ശ്രീനിഷിന്റെയും വിവാഹത്തെ പറ്റിയാണ്. മത്സരാര്ഥികള്ക്കിടയിലും ഇരുവരുടെയും പ്രേമം യാഥാർഥ്യമാണോ അതോ ഗെയിമിന്റെ ഭാഗമാണോയെന്ന ആശയക്കുഴപ്പമുണ്ട്. പ്രേക്ഷകർ രണ്ടു രീതിയിലാണ് ഇതിനെ കാണുന്നത്. പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം യഥാര്ഥത്തിലുള്ളതാണെന്നും ഇരുവരും വിവാഹം കഴിക്കുമെന്നും ഒരു ഭാഗം വാദിക്കുമ്പോൾ ഇതൊരു ഗെയിമിന്റെ ഭാഗമാണെന്നും ഇരുവരും ഗെയിം കഴിയുമ്പോൾ ഇത് വെളിപ്പെടുത്തുമെന്നുമാണ് മറുഭാഗത്തിന്റെ വാദം.
എന്നാൽ ഇപ്പോൾ ഇതിനെ പറ്റി ഇരുവരുടെയും വീട്ടുകാരുടെ അഭിപ്രായങ്ങൾ വെളിയിൽ വന്നിരിക്കുകയാണ്. പേളിയുടെ അച്ഛൻ പറയുന്നത് പേളി അടച്ചിട്ട ഒരു വീട്ടിൽ നിൽക്കുമ്പോൾ ഒരാളോട് തോന്നിയ അടുപ്പത്തെപറ്റി വൈകാരികമായി പ്രതികരിച്ചതാവും എന്നാണ്. അവളുടെ ഈ തീരുമാനത്തിൽ തങ്ങൾ ദുഖിതരാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ശ്രീനിഷിന്റെ വീടുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് ശ്രീനിഷ് ഷോയിൽ എത്തുന്നത് വരെ മറ്റൊരു പെൺകുട്ടിയുമായി വിവാഹം കഴിക്കാൻ തീരുമാനം ആയിരുന്നു എന്നാണ്.
READ ALSO: ഒരു സ്ത്രീയും പേളിയെ പോലെ ആകരുതെന്ന് ബഷീർ; ബിഗ് ബോസ് ഹൗസിൽ വിവാദം പുകയുന്നു
ഇപ്പോൾ ആ പെൺകുട്ടി ശ്രീനിഷിന്റെയും പേളിയുടെയും ബന്ധത്തിൽ അപ്‌സെറ്റ് ആകുകയും സ്വയം ഈ ബന്ധത്തിൽ നിന്ന് പിന്മാറുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള യഥാർത്ഥ കാരണം ഇനിയും മറനീക്കി പുറത്തു വരാനുണ്ടെന്നാണ് പ്രേക്ഷകരും മത്സരാര്ഥികളും ഒരുപോലെ പറയുന്നത്.
Post Your Comments